വഞ്ചന, ഗൂഢാലോചന കുറ്റം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. നിർമാണത്തിനായി 6 കോടി നൽകിയ തനിക്ക് 30 ശതമാനം ലാഭവിഹിതം നൽക്കാമെന്ന ഉറപ്പ് പാലിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഷെയ്ൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ചിത്രമാണ് ആർഡിഎക്സ്.
സോഫിയ പോളിന്റെയും ജെയിംസ് പോളിന്റെയും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് എന്ന നിർമാണക്കമ്പനിയാണ് ആർഡിഎക്സ് പുറത്തിറക്കിയത്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനത്തിലൊരുങ്ങിയ ചിത്രം കഴിഞ്ഞ വർഷമാണ് തിയേറ്ററിലെത്തിയത്. കൊച്ചിയുടെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് വൻ പ്രേക്ഷക സ്വീകാര്യതയായിരുന്നു. കഴിഞ്ഞ വർഷത്തെ ഓണം സിനിമകളിൽ ഏറ്റവും അധികം കളക്ഷൻ കിട്ടിയ ചിത്രം കൂടിയായിരുന്നു ആർഡിഎകസ്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 01, 2024 8:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ലാഭവിഹിതം നൽകിയില്ല; ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ കേസ് നൽകി സഹനിർമാതാവ്