അമിതവേഗത്തിൽ വാഹനം പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അത്താണി, ആലുവ എന്നിവിടങ്ങളിൽ നടന്റെ വാഹനം പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. ഇതിനെ തുടർന്ന്, കളമശേരിയിൽ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് ഗണപതി മദ്യപിച്ചതായി പൊലീസ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദേശീയപാതയിലെ ലെയ്നുകൾ പൊടുന്നനെ മാറി അമിതവേഗത്തിൽ അപകടകരമായി കാർ ഓടിക്കുന്നത് എറണാകുളം എസിപിയുടെ ശ്രദ്ധയിൽ പെട്ടത്. ഗണപതിക്കെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
November 25, 2024 7:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Actor Ganapathi | നടൻ ഗണപതി മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചു; കേസെടുത്ത് പൊലീസ്