TRENDING:

അഹാനയുടെ പാചകം; ഹൻസികയുടെ നൃത്തം; പുത്തൻ വീഡിയോകളുമായി താര സഹോദരിമാർ

Last Updated:

Celeb sisters Ahaana and Hansika come up with new videos on YouTube | പുതിയ വീഡിയോകളുമായി താര സഹോദരിമാർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരുവശത്ത് ചേച്ചിയുടെ പാചകം, മറുവശത്ത് ഇളയ അനുജത്തിയുടെ നൃത്തം. താര സഹോദരിമാരായ അഹാന കൃഷ്ണയുടെയും ഹൻസിക കൃഷ്ണയുടെയും കാര്യമാണ് ഈ പറയുന്നത്. അഹാനയുടെ വീഡിയോ എന്താണെന്ന് പറയാം. അഹാന തന്നെ അതിനെ കുറിച്ച് ഒരു ആമുഖം തരുന്നുണ്ട്.
advertisement

തന്നെക്കൊണ്ട് ചെയ്യാൻ കഴിയും എന്ന് സ്വയം വിശ്വസിക്കുന്ന 'കുക്കിംഗ് വീഡിയോ'യുമായാണ് അഹാനയുടെ വരവ്. എന്നു പറഞ്ഞാൽ വളരെ വിശേഷപ്പെട്ട വിഭവങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ട കേട്ടോ. എന്നും കാണുന്ന, നമ്മളിന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന വളരെ സിമ്പിൾ ആയ 'വിഭവം' മറ്റൊന്നുമല്ല; ഒരു ഗ്ലാസ് കട്ടൻ ചായ. എപ്പോഴും ബ്രാൻഡ് പ്രൊമോഷനുകളും നൃത്ത വീഡിയോകളും ഫോട്ടോഷൂട്ടുമായി വരുന്ന അഹാന വളരെ വ്യത്യസ്തമായ കുക്കിംഗ് വീഡിയോയുമായി ഇക്കുറി ഒരല്പം വെറൈറ്റി പിടിക്കുകയാണ്. (വീഡിയോ ചുവടെ)

advertisement

ഏറ്റവും ഇളയ അനുജത്തിയായ ഹൻസികയുടെത് നൃത്ത വീഡിയോയാണ്. 'ഹൗ യു ലൈക് ദാറ്റ്' എന്ന ഗാനത്തിനാണ് ഹൻസിക ചുവടുവയ്ക്കുന്നത്. സൗത്ത് കൊറിയൻ സംഗീത ബാൻഡ് ആയ ബ്ലാക്ക്പിങ്ക് എന്ന ബാൻഡിന്റെ ഗാനമാണിത്. താരതമ്യേന ഇവരുടെ പുതിയ വീഡിയോ ആണിത്. ഈ ആൽബം റിലീസ് ചെയ്തത് ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം രണ്ടര ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. ഹൻസികയുടെ വീഡിയോ ചുവടെ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

താര കുടുംബത്തിൽ ഓരോരുത്തരും സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ളവരാണ്. അച്ഛൻ കൃഷ്ണകുമാർ, അമ്മ സിന്ധു കൃഷ്ണകുമാർ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്കെല്ലാം മികച്ച രീതിയിൽ ഫോളോവേഴ്സ് ഉള്ള യൂട്യൂബ് ചാനലുകൾ ഉണ്ട്. ആറുപേരും യുട്യൂബിലെ സിൽവർ പ്ലേ ബട്ടൺ സ്വന്തമാക്കിയവരാണ്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അഹാനയുടെ പാചകം; ഹൻസികയുടെ നൃത്തം; പുത്തൻ വീഡിയോകളുമായി താര സഹോദരിമാർ
Open in App
Home
Video
Impact Shorts
Web Stories