ടൊവിനോയുടെ പേര്:
എന്റെ പരാതിയിൽ ടൊവിനോയെ ഞാൻ ഒരിക്കലും വലിച്ചിഴച്ചിട്ടില്ല. അദ്ദേഹവും ഉണ്ണിയും തമ്മിലുള്ള എന്തെങ്കിലും പ്രശ്‌നം സൂചിപ്പിച്ചിട്ടുമില്ല. ഉണ്ണി മുകുന്ദന്റെ മാനേജർ എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് സ്ഥാനമൊഴിയുന്നതിന് മുമ്പുള്ള അവസാനത്തെ പ്രൊഫഷണൽ സംഭവമായതിനാൽ, നരിവേട്ട സിനിമയുടെ പോസ്റ്റിനെക്കുറിച്ച് മാത്രമേ ഞാൻ പരാമർശിച്ചിട്ടുള്ളൂ.
മാനേജരുടെ ചുമതല:
ഞാൻ 6 വർഷത്തോളം ഉണ്ണിയുടെ മാനേജരായിരുന്നു. വിവിധ പൊതുപരിപാടികളിൽ അദ്ദേഹം എന്നെ അങ്ങനെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഔപചാരിക കരാറൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ലൈവിലെ അദ്ദേഹത്തിന്റെ പ്രസ്താവന അതിനുദാഹരണമാണ്. അഭിപ്രായവ്യത്യാസങ്ങൾ കാരണം കാര്യങ്ങൾ സ്വന്തമായി കൈകാര്യം ചെയ്യാൻ തീരുമാനിച്ചു എന്നത് എന്റെ റോളിന്റെ വ്യക്തമായ തെളിവാണ്. ഇതിനെ പിന്തുണയ്ക്കുന്ന ധാരാളം തെളിവുകളുണ്ട്.
advertisement
തെറ്റായ പരാതി ആരോപണങ്ങൾ:
അമ്മയിലോ ഫെഫ്കയിലോ എനിക്കെതിരെ നടി പരാതി നൽകിയിട്ടുണ്ടെന്ന വാദം പൂർണ്ണമായും തെറ്റാണ്. ഇതുവരെ അത്തരമൊരു പരാതിയെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചിട്ടില്ല, ഇപ്പോൾ അത്തരമൊരു കേസ് കെട്ടിച്ചമയ്ക്കാനുള്ള ശ്രമമാണിതെന്ന് ഞാൻ ശക്തമായി സംശയിക്കുന്നു.
ക്ഷമാപണവും മാനനഷ്ട ആരോപണങ്ങളും:
അദ്ദേഹത്തെ അപകീർത്തിപ്പെടുത്തിയതിന് ഞാൻ ക്ഷമാപണം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സംവിധായകനായ ഞങ്ങളുടെ ഒരു പൊതു സുഹൃത്ത് ഇതിനകം തന്നെ ഇത് പരസ്യമായി നിഷേധിച്ചിട്ടുണ്ട്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ, ആരോടും ക്ഷമാപണം നടത്തേണ്ട കാര്യം എനിക്കില്ല.
എന്റെ പരാതി സാധുവാണ്:
എന്റെ പരാതി നിലനിൽക്കുന്നു. നിലവിലുള്ള നിയമനടപടികൾ പൂർണ്ണമായും അതിന്റെ മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ജാമ്യമില്ലാ കുറ്റം ഞാൻ ആരോപിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥൻ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്, അല്ലാതെ പ്രചരിക്കുന്ന അഞ്ചു സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ ക്ലിപ്പ് മാത്രമല്ല. ഇത് മാത്രമാണ് ദൃശ്യങ്ങളെന്ന ഉണ്ണിയുടെ വാദം തെറ്റാണ്. അദ്ദേഹത്തിന്റെ അറസ്റ്റും തുടർന്നുള്ള സ്റ്റേഷൻ ജാമ്യവും യാദൃശ്ചികമല്ല, മറിച്ച് സ്ഥിരീകരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കേസ് റദ്ദാക്കിയെന്ന അവകാശവാദങ്ങൾ സത്യമല്ല.
ഫെഫ്കക്ക് മുന്നിൽ കൂടുതൽ വിശദീകരണം:
ജൂൺ 2 ന് ഫെഫ്കയ്ക്ക് മുന്നിൽ ബാക്കിയുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യും. അതുവരെ, എല്ലാവരും കാത്തിരിക്കാനും പരിശോധിച്ചുറപ്പിച്ച വിവരങ്ങൾ വരുംവരെ ക്ഷമയോടെ ഇരിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു.