''എന്റെ അന്തസ്സും എന്റെ മക്കളെയും എന്റെ സഹോദരനെയും സംരക്ഷിക്കുന്നതിനായി ഞാൻ ഓസ്ട്രിയ വിടാൻ തീരുമാനിച്ച ദിവസം എനിക്ക് എന്റെ കുട്ടികളെ നഷ്ടപ്പെട്ടു. വിവാഹ ജീവിതത്തിൽ പീഡനങ്ങൾ അനുഭവങ്ങൾ പങ്കുവെച്ച എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയാണിത്. നിങ്ങൾ ഒറ്റയ്ക്കല്ല,'' ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ അവർ പറഞ്ഞു.
''2025 ഒക്ടോബർ 11ന് പുലർച്ചെ അടിച്ചമർത്തലിൽ നിന്നും പീഡനങ്ങളിൽന്നും രക്ഷപ്പെടാൻ അയൽക്കാരുടെ സഹായത്തോടെ ഞാൻ ഓസ്ട്രിയ വിട്ടു. ആ സമയം എന്റെ ബാങ്ക് അക്കൗണ്ടിൽ വളരെ കുറഞ്ഞ തുക മാത്രമാണുണ്ടായിരുന്നത്. ശേഷിച്ച ജീവിതം നയിക്കാൻ ആ തുക മാത്രം കൈയ്യിൽ കരുതി ഇന്ത്യയിലേക്ക് മടങ്ങാൻ ഞാൻ നിർബന്ധിതയായി,'' അവർ പറഞ്ഞു.
advertisement
പീറ്ററുമായുള്ള വിവാഹത്തിന് വളരെ മുമ്പ്തന്നെ താൻ വാങ്ങിയ സ്വന്തം വീട്ടിൽ പ്രവേശനം നേടുന്നതിന് ഇന്ത്യയിലെ കോടതിയെ സമീപിക്കേണ്ടി വന്നതിനെക്കുറിച്ചും അവർ പറഞ്ഞു. കൂടാതെ, തന്റെ സ്വത്തുമായി യാതൊരു ബന്ധവുമില്ലെങ്കിലും ഭർത്താവ് എങ്ങനെയാണ് തന്റെ സ്വത്ത് കൈവശം വെച്ചിരിക്കുന്നതെന്നും അവർ വെളിപ്പെടുത്തി.
''സംയുക്ത കസ്റ്റഡിയും ഓസ്ട്രിയൻ കുടുംബകോടതിയുടെ നിലവിലുള്ള ഉത്തരവും ഉണ്ടായിരുന്നിട്ടും മൂന്ന് കുട്ടികളുമായുള്ള ആശയവിനിമയം എനിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. എന്റെ ഹൃദയം തകർന്നിരിക്കുന്നു. എന്റെ കുട്ടികൾ എന്നെ സമീപിക്കുന്നത് തടയുന്ന തരത്തിൽ ആവർത്തിച്ചുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ഇത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള പതിവായ ആശയവിനിമയത്തെ തടസ്സപ്പെടുത്തുന്നു. അതുപോലെ, ബ്രെയിൻ വാഷിംഗും ഭീഷണിപ്പെടുത്തലും അവരെ എനിക്കെതിരേ കാര്യങ്ങൾ പറയാൻ നിർബന്ധിക്കുന്നു. അവർ ജനിച്ച അന്ന് മുതൽ അവരെ പരിപാലിക്കുന്നതിന് മാത്രമായി, ഒരു ജോലിക്കും പോകാതിരുന്നയാളാണ് ഞാൻ. അവരുടെ പിതാവിന്റെ കരിയർ നിലനിർത്താൻ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് താമസം മാറിയ ഒരു അമ്മയാണ് ഞാൻ'', അവർ പറഞ്ഞു.
''സെപ്റ്റംബർ ആദ്യം ഞങ്ങളുടെ 15ാം വിവാഹവാർഷികത്തോട് അനുബന്ധിച്ച് ഓഡർ ചെയ്ത ഒരു സമ്മാനം സ്വീകരിക്കാൻ പോസ്റ്റ് ഓഫീസിൽ എത്താൻ ഭർത്താവ് എന്നോട് പറഞ്ഞു. അത് വിവാഹമോചന നോട്ടീസ് ആയിരുന്നു. അതിന് ശേഷം കുട്ടികളുടെ ക്ഷേമത്തിന് മാത്രം മുൻഗണന നൽകി, നല്ല വിശ്വാസത്തോടെ ഒരു സൗഹാർദപരമായ വേർപിരിയലിനായി ഞാൻ ആവർത്തിച്ച് നിയമപരമായി തന്നെ അപേക്ഷിച്ചു,'' നടി പറഞ്ഞു. ''എന്റെ ലോകം മുഴുവൻ ഒരു നിമിഷം കൊണ്ട് എന്നിൽ നിന്ന് തട്ടിയെടുക്കപ്പെട്ടു,'' ഒരു രാത്രിയിൽ ഒരു അമ്മ എന്ന നിലയിലും ഒരു രക്ഷിതാവ് എന്ന നിലയിലും തന്റെ പങ്ക് ന്യായീകരിക്കേണ്ടി വന്നതെങ്ങനെയെന്ന് കൂട്ടിച്ചേർത്തു.
