ചിത്രത്തിന് സെൻസർ ബോർഡ് അഞ്ച് മാറ്റങ്ങളാണ് നിർദേശിച്ചത്. ഇതിൽ പ്രധാനം രശ്‌മിക മന്ദാനയുടെ ലിപ്‌ലോക്ക് രംഗം 30% കുറയ്ക്കണം എന്നതും, രക്തം കുടിക്കുമ്പോഴുള്ള ശബ്ദം പരമാവധി കുറയ്ക്കണം എന്നതുമാണ്. "ഈ പ്രപഞ്ചത്തിന് ഒരു പ്രണയകഥ ആവശ്യമായിരുന്നു, നിർഭാഗ്യവശാൽ, ഇത് രക്തരൂക്ഷിതമായ ഒന്നാണ്" എന്ന വാചകത്തോടെയാണ് 'ഥമ്മ'യുടെ ടീസർ ആരംഭിക്കുന്നത്. പശ്ചാത്തലത്തിൽ അർജിത് സിംഗിന്റെ ഗാനവുമുണ്ട്. ഈ ചിത്രം ഒരു വാമ്പയർ പ്രണയകഥയായിരിക്കും എന്നാണ് സൂചന.
'സ്ത്രീ'യിൽ ആരംഭിച്ച മഡ്ഡോക് ഫിലിംസിൻ്റെ ഈ സിനിമാ യൂണിവേഴ്സിൽ മുൻപ് 'ഭേദിയ', 'മുഞ്ജ്യ', 'സ്ത്രീ 2' എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. 2024 ഓഗസ്റ്റ് 15-ന് റിലീസ് ചെയ്ത 'സ്ത്രീ 2' ഈ വർഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റാണ്. ഏകദേശം 60 കോടി മുടക്കിയ ചിത്രം 700 കോടിക്ക് മുകളിലാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ഇതുവരെ ഈ യൂണിവേഴ്സിലെ ചിത്രങ്ങളുടെ മൊത്തം നിർമ്മാണച്ചെലവ് 300 കോടിക്കടുത്ത് മാത്രമാണെങ്കിലും, കളക്ഷൻ 1000 കോടിയിലേറെയാണ്. ഈ വൻ വിജയ പരമ്പരയിലാണ് 'ഥമ്മ' എത്തുന്നത്.
advertisement