TRENDING:

Detective Ujjwalan | സെൻസറിംഗ് കഴിഞ്ഞു; ധ്യാൻ ശ്രീനിവാസന്റെ ഉജ്ജ്വലൻ U/A സർട്ടിഫിക്കറ്റോടെ പാസായി

Last Updated:

മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ മിന്നൽ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രമാണ് ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan) നായകനായ 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' (Detective Ujjwalan). ഒട്ടേറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് ഇത്. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ ജി., ഇന്ദ്രനീല്‍ ജി.കെ. എന്നിവരാണ്. വിദ്യാഭ്യാസകാലഘട്ടം മുതല്‍ ഒന്നിച്ചാണ് ഇരുവരും. പ്രേം അക്കുടു, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍. ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണ്.
ഡിറ്റക്ടീവ് ഉജ്ജ്വലൻ
ഡിറ്റക്ടീവ് ഉജ്ജ്വലൻ
advertisement

മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിജു വില്‍സന്‍, കോട്ടയം നസീർ, നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായര്‍, എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.

പ്രേം അക്കുടു, ശ്രായന്തി എന്നിവർ സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരുന്നു. ഇവരുടെ ആദ്യ മലയാള ചിത്രമാണിത്.

advertisement

കലാസംവിധാനം - കോയ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യും ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസോസിയേയേറ്റ് ഡയറക്ടർ - രതീഷ് എം. മൈക്കിൾ, വീക്കെന്റ് ബ്ലോഗ്ബസ്റ്റർ മാനേജർ - റോജിൻ, പ്രൊഡക്ഷൻ മാനേജർ - പക്കുകരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊജക്ട് ഡിസൈനേഴ്സ് - സെഡിൻ പോൾ - കെവിൻ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, പിആർഒ- വാഴൂർ ജോസ്, ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ്.

advertisement

Summary: Detective Ujjwalan is an upcoming Malayalam movie starring Dhyan Sreenivasan in the lead role. The film comes from Weekend Blockbusters, makers of Tovino Thomas movie Minnal Murali. The film got censored with a U/A certificate. The plot is centered as a mystery comedy thriller. Several known names and newcomers are part of the film

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Detective Ujjwalan | സെൻസറിംഗ് കഴിഞ്ഞു; ധ്യാൻ ശ്രീനിവാസന്റെ ഉജ്ജ്വലൻ U/A സർട്ടിഫിക്കറ്റോടെ പാസായി
Open in App
Home
Video
Impact Shorts
Web Stories