ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ കാലോചിത പരിഷ്കാരങ്ങൾ വരുത്തുന്നതിനായാണ് വാർത്താവിതരണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി നീരജ ശേഖറിന്റെ അധ്യക്ഷതയിലാണ് പ്രിയദർശൻ ഉൾപ്പെട്ട സമിതി രൂപീകരിച്ചത്. സമിതിയുടെ ശുപാർശകൾ സർക്കാർ അംഗീകരിച്ചു. 70ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ക്കായുള്ള വിജ്ഞാപനം പുറത്തിറക്കിയപ്പോഴാണ് മാറ്റങ്ങൾ വ്യക്തമാക്കിയത്.
ചലച്ചിത്ര പുരസ്കാരങ്ങളുടെ തുകയിലും ഇത്തവണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നവാഗത സംവിധായകനുള്ള പുരസ്കാര തുക നേരത്തേ സംവിധായകനും നിർമാതാവും പങ്കിടുന്ന പതിവായിരുന്നു. ഇനി മുതൽ സംവിധായകന് മാത്രമാകും തുക ലഭിക്കുക. സിനിമാരംഗത്ത് നൽകുന്ന പരമോന്നത പുസ്കാരമായ ബാബാ സാഹിബ് ഫാൽക്കേ പുരസ്കാരത്തിന്റെ സമ്മാനത്തുക 10 ലക്ഷത്തിൽനിന്ന് 15 ലക്ഷമായി ഉയർത്തി. മികച്ച സംവിധായകൻ, ചലച്ചിത്രം എന്നിവയ്ക്കു നൽകുന്ന സ്വർണകമലം പുരസ്കാരത്തുക എല്ലാവിഭാഗത്തിലും 3 ലക്ഷം രൂപയാക്കി. രജതകമലം പുരസ്കാരങ്ങള്‍ക്ക് 2 ലക്ഷം രൂപയുമാക്കിയിട്ടുണ്ട്.
advertisement