മാർക്കോയിലെ വിക്ടർ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഇഷാൻ ഷൗക്കത്ത് ചിത്രത്തിൽ ലിറ്റിൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൂന്നു ചെറുപ്പക്കാരെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടുള്ള ഈ ചിത്രത്തിലെ മൂന്നു പേരിലെ ഒരാളാണ് ഇഷാൻ ഷൗക്കത്തിൻ്റെ ലിറ്റിൽ എന്ന കഥാപാത്രം.
'ചത്ത പച്ച' എന്നു തുടങ്ങുന്ന ഈ ഗാനം ജനുവരി 22ന് പ്രദർശനത്തിനെത്തുന്ന സിനിമയുടെ പ്രമോഷൻ ഭാഗമായാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നവമാധ്യമങ്ങളിൽ ഈ പ്രൊമോഷൻ ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരിക്കുന്നത് ചിത്രത്തോടുള്ള പ്രേക്ഷകരുടെ ആഭിമുഖ്യം തന്നെയാണ്.
advertisement
അർജുൻ അശോകനും, റോഷൻ മാത്യുവുമാണ് മൂന്നു പേരിലെ മറ്റു രണ്ടുപേർ. വൻ മുതൽമുടക്കിൽ ഹ്യൂമർ ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സാന്നിധ്യം ഏറെ ശക്തമായി നിലനിൽക്കുന്നു.
റീൽ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ റിതേഷ് എസ്. രാമകൃഷ്ണൻ, രമേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത്, എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വിശാഖ് നായർ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സിദ്ദിഖ്, സായ് കുമാർ, മുത്തുമണി, ദർശൻ സാബു, വൈഷ്ണവ് ബിജു, കാർമൻ എസ്. മാത്യു, ഖാലിദ് അൽ അമേരി, തെസ്നി ഖാൻ, ലക്ഷ്മി മേനോൻ, റാഫി, ദെർതഗ്നൻ സാബു, ശ്യാം പ്രകാശ്, വൈഷ്ണവ് ബിജു, മിനോൺ, വേദിക ശ്രീകുമാർ, സരിൻ ശിഹാബ്, ഓർഹാൻ ആൽവിൻ മുകുന്ദ്, ആർച്ചിത് അഭിലാഷ്, ടോഷ് ക്രിസ്റ്റി & ടോജ് ക്രിസ്റ്റി, ആഷ്ലി ഐസക്ക് ഏബ്രഹാം എന്നിവരും പ്രധാന അഭിനേതാക്കളാണ്.
സുമേഷ് രമേഷ് എന്ന ഹിറ്റ് ചിത്രത്തിനു തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങൾ - വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം - മുജീബ് മജീദ്, ഛായാഗ്രഹണം - ആനന്ദ് സി. ചന്ദ്രൻ, അഡിഷണൽ ഫോട്ടോഗ്രാഫി - ജോമോൻ ടി. ജോൺ, സുദീപ് ഇളമൺ; എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ, കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അരീഷ് അസ്ലം, ജിബിൻ ജോൺ, സ്റ്റിൽസ് - അർജുൻ കല്ലിംഗൽ, പബ്ളിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - എസ്. ജോർജ്, ലൈൻപ്രൊഡ്യൂസർ - എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ മാനേജേഴസ് - ജോബി ക്രിസ്റ്റി, റഫീഖ്; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ.
വെഫയർ ഫിലിംസ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
