TRENDING:

Chaver | ബംഗളൂരു ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നേട്ടവുമായി കുഞ്ചാക്കോ ബോബൻ, ടിനു പാപ്പച്ചൻ ചിത്രം 'ചാവേർ'

Last Updated:

അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ഏറെ പ്രശസ്തമായ ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ നിന്നും ഇത്തരത്തിൽ ഒരു പുരസ്കാരം നേടാൻ സാധിച്ചുവെന്നത് ചാവേറിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ് എന്ന് അണിയറപ്രവർത്തകർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മനുഷ്യസമൂഹത്തിലെ സ്നേഹത്തിന്‍റെ, സൗഹൃദത്തിന്‍റെ, പ്രണയത്തിന്‍റെ, വേദനകളുടെ, നിസ്സഹായതകളുടെ, വഞ്ചനയുടെ, ജാതിയുടെ ഒക്കെ ഉള്ളുലയ്ക്കുന്ന കഥയുമായി പ്രേക്ഷകരെ അമ്പരപ്പിച്ച ടിനു പാപ്പച്ചൻ - കുഞ്ചാക്കോ ബോബൻ ചിത്രം 'ചാവേർ' മലയാളികൾക്ക് അഭിമാനമായി മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. ബംഗളൂരു ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച മൂന്നാമത്തെ ചിത്രത്തിനുള്ള പുരസ്കാരം 'ചാവേർ' കരസ്ഥമാക്കി.
പുരസ്കാരം സ്വീകരിക്കുന്ന 'ചാവേർ'
പുരസ്കാരം സ്വീകരിക്കുന്ന 'ചാവേർ'
advertisement

320 സിനിമകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 36 സിനിമകളാണ് ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിൽ മത്സരിച്ചത്. അതിൽ നിന്നുമാണ് ചിത്രം മൂന്നാം സ്ഥാനം നേടിയെടുത്തത്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ഏറെ പ്രശസ്തമായ ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ നിന്നും ഇത്തരത്തിൽ ഒരു പുരസ്കാരം നേടാൻ സാധിച്ചുവെന്നത് ചാവേറിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ് എന്ന് അണിയറപ്രവർത്തകർ പ്രതികരിച്ചു.

കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വ‍ർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് പ്രമേയം.

advertisement

എന്തിനും ഏതിനും മുന്നും പിന്നും നോക്കാതെ സ്വന്തം ജീവൻ പോലും അവഗണിച്ചുകൊണ്ട് നെഞ്ചുറപ്പോടെ ഇറങ്ങുന്ന ചാവേറുകളുടെ കഥ പറയുന്ന ചിത്രം കണ്ണൂര്‍ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ തിരക്കഥയിലാണ് ടിനു പാപ്പച്ചൻ ഒരുക്കിയിരിക്കുന്നത്.

കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Kunchacko Boban, Tinu Pappachan movie Chaver clinches the title for third best movie at the Bengaluru International Film Festival

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Chaver | ബംഗളൂരു ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നേട്ടവുമായി കുഞ്ചാക്കോ ബോബൻ, ടിനു പാപ്പച്ചൻ ചിത്രം 'ചാവേർ'
Open in App
Home
Video
Impact Shorts
Web Stories