ഛായാ കദമിന്റെ പഴയൊരു അഭിമുഖം വൈറലായതിന് പിന്നാലെയാണ് നടപടി. ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ വന്യജീവികളുടെ മാംസം കഴിച്ചിട്ടുണ്ടെന്ന് ഛായ പറഞ്ഞത്. മുയൽ, കാട്ടുപന്നി, ഉടുമ്പ്, മുള്ളൻപന്നി തുടങ്ങിയ വന്യജീവികളുടെ മാംസം കഴിച്ചെന്ന് ഛായാ കദം അവകാശപ്പെട്ടു എന്നാണ് PAWS നൽകിയ പരാതിയിൽ പറഞ്ഞെന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോർട്ട് ചെയ്യുന്നത്.
1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റകരമായതിനാലും, 2002-ലെ ജൈവവൈവിധ്യ നിയമം കൂടി ബാധകമാക്കണമെന്നും നടിക്കും ഇതിൽ ഉൾപ്പെട്ട മറ്റുള്ളവർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സംഘടന അഭ്യർത്ഥിച്ചു.
advertisement
'ഞങ്ങൾ കദമിനെ ഫോണിൽ ബന്ധപ്പെട്ടു, അവിടെ വച്ച് അവൾ ഒരു പ്രൊഫഷണൽ യാത്രയ്ക്കായി നഗരത്തിന് പുറത്താണെന്നും നാല് ദിവസത്തിന് ശേഷം മാത്രമേ തിരിച്ചെത്തൂ എന്നും അറിയിച്ചു. നിയമോപദേശം തേടുന്നുണ്ടെന്നും അന്വേഷണത്തിനായി ഞങ്ങളുടെ മുമ്പാകെ ഹാജരാകുമെന്നും അവർ അവരെ അറിയിച്ചിട്ടുണ്ട്.'- കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ രാകേഷ് ഭോയർ പറഞ്ഞു.