ജി.വി. പ്രകാശിന്റെ സംഗീതവും രഞ്ജിത്തിന്റെ മേക്കിങും സിനിമയെ വിജയത്തിലെത്തിക്കാൻ സഹായിക്കും.തമിഴ് സിനിമാ ചരിത്രത്തിെല മറ്റൊരു വമ്പൻ സിനിമയാകും തങ്കലാൻ എന്നുറപ്പ്.ഗെറ്റപ്പുകള്‍ കൊണ്ട് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ചിയാൻ വിക്രമിന്റെ ഏറ്റവും മികച്ച മേക്കോവറുകളിലൊന്നാണ് തങ്കലാനിലേത്.പ്രയത്നം കണ്ടിട്ട് അടുത്ത തവണത്തെ ദേശീയ പുരസ്കാരം വിക്രം കൊണ്ടുപോകുമെന്നാണ് പ്രേക്ഷകർ പറയുന്നത്.
പാർവതിയും മാളവിക മോഹനനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. പശുപതി, ഡാനിയൽ കാൽടാഗിറോൺ, ഹരികൃഷ്ണൻ അൻബുദുരൈ എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. എ.കിഷോർ കുമാറിൻ്റെ ഛായാഗ്രഹണവും സെൽവ ആർ.കെ.യുടെ എഡിറ്റിംഗും നിവഹിക്കുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 15, 2024 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
തങ്കലാനായി വിക്രം ;ബ്രഹ്മാണ്ഡ ചിത്രം പുരസ്‌കാരങ്ങൾ തൂക്കുമെന്ന് പ്രേക്ഷകർ