ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് തങ്കലാൻ. കോലാർ ഗോൾഡ് ഫീൽഡിലാണ് കഥ നടക്കുന്നത് ,തന്റെ ഭൂമിയിൽ നിന്ന് സ്വർണ്ണ ഖനനത്തിനായി എത്തുന്നവരിൽ നിന്ന് സംരക്ഷിക്കാൻ പോരാടുന്ന ഒരു ആദിവാസി നേതാവിൻ്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ട്രെയിലർ ശക്തമായ ദൃശ്യങ്ങളും തീവ്രമായ കഥാതന്തുവും കൊണ്ട് പ്രേക്ഷകരെ കീഴടക്കി കഴിഞ്ഞു .
ചിത്രത്തിൽ ആദിവാസി നേതാവായണ് വിക്രം എത്തുക. പാർവതിയും മാളവിക മോഹനനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. പശുപതി, ഡാനിയൽ കാൽടാഗിറോൺ, ഹരികൃഷ്ണൻ അൻബുദുരൈ എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. എ.കിഷോർ കുമാറിൻ്റെ ഛായാഗ്രഹണവും സെൽവ ആർ.കെ.യുടെ എഡിറ്റിംഗും നിർവ്വഹിക്കുന്ന ഈ ചിത്രം ഒരു വിഷ്വൽ ട്രീറ്റ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
advertisement
സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച തങ്കലാൻ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യും .