റീ റിലീസ് ചെയ്ത് 9 ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്ന് മോശമില്ലാത്ത കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. ഐമാക്സ് ഉൾപ്പെടെ ചുരുക്കം ചില സ്‌ക്രീനുകളിൽ മാത്രമാണ് സിനിമ റീ റിലീസ് ചെയ്തത്. പല തിയേറ്ററുകളിലും ചിത്രത്തിന് വെളുപ്പിന് ഷോ ആഡ് ചെയ്യുന്നുണ്ട്. അതേസമയം ഇന്ത്യയിൽ നിന്ന് ഇതുവരെയുള്ള സിനിമയുടെ മൊത്തം കളക്ഷൻ 15.50 കോടി രൂപയാണ്. ചുരുക്കം ദിവസം മാത്രമാണ് ചിത്രം ഇന്ത്യയിൽ പ്രദർശനം നടത്തുക എന്നതിനാൽ പ്രവര്‍ത്തി ദിനങ്ങളിലെ ടിക്കറ്റുകളില്‍ വലിയൊരു ശതമാനവും ഇതിനകം വിറ്റുപോയിട്ടുണ്ട്. ഇതോടെ ഒരു ഹോളിവുഡ് റീ റിലീസ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡ് സിനിമ സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. നിലവിൽ ഈ റെക്കോർഡ് ടൈറ്റാനിക്കിന്റെ പേരിലാണ്. 20 കോടിയായിരുന്നു ചിത്രം റീ റിലീസ് ചെയ്തപ്പോൾ നേടിയത്.
advertisement
മാത്യു മക്കോനാഗെ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇതിന് മുൻപും 'ഇന്റെർസ്റ്റെല്ലാർ' തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിട്ടുണ്ട്. 165 മില്യൺ ഡോളറിൽ ഒരുങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 730.8 മില്യൺ ഡോളറാണ്.