TRENDING:

നക്ഷത്രങ്ങൾക്കു കീഴെ ടെന്റുകളിൽ സിനിമ കാണാം; കോവിഡ് കാലത്ത് ഇന്തോനേഷ്യയിലെ സിനിമാ കാഴ്ച്ചകൾ ഇങ്ങനെ

Last Updated:

കോവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ച് ആളുകളെ ഒന്നിച്ചിരുത്തി സിനിമ കാണിക്കുക എന്ന ആശയത്തിൽ നിന്നാണ് നക്ഷത്രങ്ങൾക്ക് കീഴെയുള്ള സിനിമ എന്ന ആശയം രൂപപ്പെട്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് കാലത്ത് സിനിമാ ആസ്വാദനം എങ്ങനെയായിരിക്കണം? അതിന് സ്വപ്ന തുല്യമായ ഒരു ഉദാഹാരണമുണ്ട് അങ്ങ് ഇന്തോനേഷ്യയിൽ. ക്യാമ്പ് സ്റ്റൈലിൽ സാമൂഹിക അകലം പാലിച്ച് വൈകുന്നേരങ്ങളിൽ നക്ഷത്രങ്ങൾക്കു കീഴെ ഇരുന്ന് സിനിമ കാണാം.
advertisement

'സിനിമ അണ്ടർ ദി സ്റ്റാർസ്' എന്നാണ് പുതിയ രീതിക്ക് പേരിട്ടിരിക്കുന്നത്. രണ്ട് മാസം മുമ്പാണ് ഇന്തോനേഷ്യയിലെ പ്രധാന നഗരമായ വെസ്റ്റ് ജാവ പ്രവിശ്യയിലെ ബാൻഡങ്ങിൽ ഒരുക്കിയിരിക്കുന്നത്. കോവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ച് ആളുകളെ ഒന്നിച്ചിരുത്തി സിനിമ കാണിക്കുക എന്ന ആശയത്തിൽ നിന്നാണ് നക്ഷത്രങ്ങൾക്ക് കീഴെയുള്ള സിനിമ എന്ന ആശയം രൂപപ്പെട്ടത്.

പുതിയ സംരഭത്തിന് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. യുവാക്കൾക്കിടയിലാണ് പുതിയ ആശയം ഏറ്റവും വേഗത്തിൽ പ്രചാരത്തിലായത്.

advertisement

"സാധാരണ സിനിമകൾ വീടുകൾക്കുള്ളിലാണ് കാണുന്നത്. എന്നാൽ ഇപ്പോൾ ബാൻഡങ്ങിൽ തുറന്ന സ്ഥലത്ത് സിനിമ കാണാനുള്ള സൗകര്യം വന്നിരിക്കുന്നു. ഏറെ സന്തോഷമുള്ള കാര്യമെന്തെന്നാൽ ടെന്റുകളിൽ ഇരുന്നാണ് സിനിമ കാണുന്നത്. ഞാനും ഇത് ആസ്വദിക്കാൻ ഒരുങ്ങുകയാണ്". ഇരുപതുകാരിയായ ലിഡിയ ഉട്ടാരിയുടെ വാക്കുകൾ.

You may also like:രണ്ടു കാമുകിമാരെയും ഒന്നിച്ച് വിവാഹം ചെയ്തു; ഇനി ഒന്നിച്ച് ഗർഭിണികളാകണം; ആഗ്രഹം പ്രകടിപ്പിച്ച് യുവാവ്

advertisement

എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ടെന്റുകളാണ് കാഴ്ച്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ടെന്റുകളിൽ തലയണ, പുതപ്പ്, ലഘുഭക്ഷണം എന്നിവയ്ക്ക് പുറമേ കോവിഡ് കാലത്ത് അത്യന്താപേക്ഷിതമായ സാനിറ്റൈസർ വരെ തയ്യാറാക്കിയിട്ടുണ്ട്. ഓരോ അവതരണത്തിന് ശേഷവും സംഘാടകർ അണുനാശീകരണവും നടത്തുന്നുണ്ട്.

ടെന്റിന് മുന്നിൽ ഇരുന്നാണ് സിനിമ കാണേണ്ടത്. ഇരിപ്പിടത്തിന് മുന്നിലായി കുഞ്ഞു ടേബിളിൽ ഭക്ഷണവും വെള്ളവും ലഭ്യമായിരിക്കും. കൂടെ കാന്റിൽ ലൈറ്റും. സ്വപ്ന തുല്യമായ സിനിമാ ആസ്വാദനം തന്നെ.

advertisement

You may also like:50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ്‌ വിറ്റ്‌ ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെ

ഇരുപത്തിയെട്ട് ടെന്റുകളാണ് സിനിമ കാണാനായി ഒരുക്കിയിരിക്കുന്നത്. ഓരോ ടെന്റിലും മൂന്നിൽ കൂടുതൽ പേരെ അനുവദിക്കില്ല. ഓരോ ടെന്റുകൾ തമ്മിലും 1.5 മുതൽ 2 മീറ്റർ വരെ അകലവുമുണ്ട്. ആഢംബര പൂർണമായ സിനിമ കാണലിന് 215,000 ഇന്തോനേഷ്യൻ രൂപയാണ് ചിലവ്.

advertisement

You may also like:തിമിംഗലത്തിന്റെ ഛർദി, അഥവാ കടലിലെ നിധി; ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി മത്സ്യതൊഴിലാളി

കോവിഡ് കാലത്ത് ആരംഭിച്ച ബിസിനസ് ജനങ്ങളെ ആകർഷിക്കുന്ന രീതിയിലാക്കണമെന്ന ആലോചനയാണ് ടെന്റുകളിൽ തുറന്ന സ്ഥലത്തുള്ള സിനിമ എന്ന ആശയത്തിൽ എത്തിച്ചതെന്ന് സംഘാടകരിൽ ഒരാളായ ഇഹാം ഫാരി സുഹദ പറയുന്നു.

കോവിഡ് ബാധിച്ച് ഇന്തോനേഷ്യയിൽ ഇതുവരെ 16,000 പേരാണ് മരിച്ചത്. 530,000 പേർ രോഗബാധയേറ്റു. ദക്ഷിണേഷ്യയിൽ കോവിഡ് ബാധ രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ. പുതിയ സാഹചര്യത്തിൽ തങ്ങളുടെ ബിസിനസിന് മികച്ച പ്രതികരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സംഘാടകർ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡിനെ തുടർന്ന് മറ്റു രാജ്യങ്ങൾ നടപ്പിലാക്കിയതുപോലെ രാജ്യവ്യാപകമായുള്ള ലോക്ക്ഡൗൺ ഇന്തോനേഷ്യയിൽ നടപ്പാക്കിയിരുന്നില്ല. പ്രാദേശികമായ സാമൂഹിക നിയന്ത്രണങ്ങളാണ് ഇന്ത്യോനേഷ്യയിൽ ഉണ്ടായിരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
നക്ഷത്രങ്ങൾക്കു കീഴെ ടെന്റുകളിൽ സിനിമ കാണാം; കോവിഡ് കാലത്ത് ഇന്തോനേഷ്യയിലെ സിനിമാ കാഴ്ച്ചകൾ ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories