എന്ന ക്യാപ്ഷനോടെ മമ്മൂട്ടിയും മുഖ്യമന്ത്രിയും ഒരുമിച്ചിരിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പിറന്നാൾ ആശംസ പോസ്റ്റിൽ നിരവധി ആരാധകർ കമന്റിട്ടുണ്ട്. പിറന്നാൾ ആശംസകളാണ് കൂടുതലും. പിറന്നാൾ ആശംസകൾ നേരുന്നു മമ്മുക്ക , ഗൗരവക്കാരുടെ ക്ലാസ്സിക് ചിരി, ആശംസകൾ , ചിരി ഒരു അത്ഭുതമാകുന്ന ചിത്രം, മലയാളത്തിൻ്റെ മുഖവും മലയാളത്തിൻ്റെ ഇരട്ട ചങ്കും...Happy birthday day mammokka എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്.
advertisement
മമ്മൂട്ടിയുടെ 73-ാം പിറന്നാളിനോടനുബന്ധിച്ച് നിരവധി ആരാധകരാണ് ഇന്നലെ രാത്രി വീടിന് മുന്നിൽ തടിച്ചു കൂടിയത്. കുടുംബത്തോടൊപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടി ഇക്കുറി പിറന്നാളിനെ വരവേറ്റത്. തന്റെ പിറന്നാൾ ആഘോഷങ്ങളുടെ സന്തോഷം മമ്മൂക്ക ഫാൻസിനുവേണ്ടി ലൈവ് വീഡിയോ കോളിലൂടെയും പങ്കിട്ട് നൽകിയിരുന്നു.
