TRENDING:

മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ലാഭവിഹിതം ലഭിച്ചില്ലെന്ന് ആർ.ഡി.എക്സ്. സിനിമയുടെ നിർമാതാക്കൾക്കുമെതിരെ പരാതി

Last Updated:

വ്യാജരേഖകളിലൂടെ സിനിമയുടെ നിർമ്മാണച്ചിലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു എന്നും ആക്ഷേപം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള ചിത്രം എ.ഡി.എക്സ്. നിർമാതാക്കൾക്കെതിരെ പരാതിയുമായി തൃപ്പൂണിത്തുറ സ്വദേശി. സിനിമയിൽ ആറ് കോടി നിക്ഷേപിച്ചെന്നും, ലാഭവിഹിതമായ 30 ശതമാനം കിട്ടിയില്ല എന്നും അഞ്ജന എബ്രഹാം നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവർക്കെതിരെയുള്ള പരാതിയിൽ പറയുന്നു. സമാന വിഷയത്തിൽ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയുടെ നിർമാതാക്കൾക്കെതിരെയും പരാതിയുണ്ടായിരുന്നു. വ്യാജരേഖകളിലൂടെ സിനിമയുടെ നിർമ്മാണച്ചിലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു എന്നും ഇവർ പരാതിയിൽ ആരോപണമുന്നയിച്ചു.
ആർ.ഡി.എക്സ്.
ആർ.ഡി.എക്സ്.
advertisement

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ ആറ് കോടി രൂപ നിക്ഷേപിക്കുന്നതിനായി സോഫിയയുടെയും ജെയിംസ് പോളിന്റെയും ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് തന്നെ സമീപിച്ചതായി പരാതിക്കാരി പറയുന്നു. ചിത്രത്തിൻ്റെ 30 ശതമാനം ലാഭം അഞ്ജനയ്ക്ക് ലഭിക്കുമെന്ന് നിർമ്മാതാക്കൾ രേഖാമൂലം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ മൂന്ന് കോടി ആറ് ലക്ഷം രൂപ മാത്രമാണ് അഞ്ജനയ്ക്ക് പ്രതിഫലമായി ലഭിച്ചത്. അതും നിരവധി തവണ അഭ്യർത്ഥിച്ച ശേഷമാണ് നിർമ്മാതാക്കൾ ഇത്രയും തുക നൽകിയതെന്നും ആരോപണമുണ്ട്.

സിനിമയുടെ നിർമ്മാണച്ചെലവ് 13 കോടി രൂപ ബജറ്റിൽ കവിഞ്ഞതായി (23 കോടി 40 ലക്ഷം രൂപ വരെ) നിർമ്മാതാക്കൾ നിരന്തരം പ്രസ്താവിക്കുന്നുണ്ടെങ്കിലും നിർമ്മാണച്ചെലവ് വർധിച്ചതായി കണക്കാക്കപ്പെടുന്ന രേഖകൾ നൽകുന്നതിൽ പരാജയപ്പെട്ടതായും പരാതിക്കാരി അവകാശപ്പെട്ടു.

advertisement

“അതിനാൽ ഗണ്യമായ തുക നിക്ഷേപിച്ചിട്ടും, പ്രോജക്റ്റ് ചെലവുകൾ, ചെലവിന്റെ വിശദാംശങ്ങൾ, ആരോപിക്കപ്പെടുന്ന ബജറ്റ് മാറ്റങ്ങൾ, പ്രോജക്റ്റ് സംബന്ധിച്ച മറ്റ് സാമ്പത്തിക വിവരങ്ങൾ എന്നിവ അറിയിച്ചിട്ടില്ല,” പരാതിക്കാരി പറഞ്ഞു. 90 കോടി രൂപ ബോക്‌സ് ഓഫീസ് വരുമാനത്തിന് പുറമേ വിദേശ വിതരണക്കാരുമായുള്ള ലാഭം പങ്കിടൽ കരാറുകളിലൂടെ കാര്യമായ വരുമാനം ലഭിച്ചതായും പരാതിയിൽ ആരോപണമുണ്ട്.

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ എന്നിവർ വേഷമിട്ട ചിത്രമാണ് ആർ.ഡി.എക്സ്. ബോക്സ് ഓഫിസിൽ ഗംഭീര കളക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ട ചിത്രമാണിത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A complaint against the producers of Malayalam movie RDX states that they failed to return a promised profit share of 30 percent to Anjana Abraham, who invested a mammoth Rs 6 crores in the film. The complaint has come against Sophia Paul and James Paul

മലയാളം വാർത്തകൾ/ വാർത്ത/Film/
മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ലാഭവിഹിതം ലഭിച്ചില്ലെന്ന് ആർ.ഡി.എക്സ്. സിനിമയുടെ നിർമാതാക്കൾക്കുമെതിരെ പരാതി
Open in App
Home
Video
Impact Shorts
Web Stories