അനിരുദ്ധ് തന്നെയാണ് താൻ വീണ്ടും ഷാരൂഖുമായി ഒന്നിക്കുന്നുവെന്ന വിവരം പങ്കുവെച്ചത്. ആമസോൺ മ്യൂസിക്കിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അനിരുദ്ധ് തന്റെ പുതിയ പ്രോജക്ടിനെ കുറിച്ച് വെളിപ്പെടുത്തിയത്.അജിത്തിനൊപ്പം വിടാമുയർച്ചി, രജനികാന്തിന്റെ കൂലി എന്നീ ചിത്രങ്ങൾക്കൊപ്പം ഷാരൂഖിന്റെ പുതിയ ചിത്രത്തിലും താൻ സംഗീതം നൽകുന്നുണ്ടെന്നും വേറെയും ചില ചിത്രങ്ങൾ ഉണ്ടെങ്കിലും അത് ഇപ്പോൾ പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അനിരുദ്ധ് പറഞ്ഞു.
നിലവിൽ കിംഗ്, പത്താൻ 2 എന്നീ ചിത്രങ്ങളാണ് ഷാരൂഖിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. ഷാരൂഖിന്റെ ഏത് ചിത്രത്തിലാണ് അനിരുദ്ധ് സംഗീതം നൽകുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സിദ്ധാർത്ഥ് ആനന്ദിനൊപ്പം സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിംഗ് എന്ന ചിത്രമായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വൈആർഎഫ് സ്പൈ യൂണിവേഴ്‌സ് ചിത്രമായ പത്താൻ 2 ആരായിരിക്കും സംവിധാനം ചെയ്യുകയെന്നത് തീരുമാനമായിട്ടില്ല. കിംഗ് 2025 പകുതിയോടെ തിയേറ്ററുകളിൽ എത്താനാണ് സാധ്യത. 'പത്താൻ 2' 2025 അവസാനത്തോടെയോ 2026 ആദ്യമോ റിലീസ് ചെയ്യും.
advertisement