1968 മുതല്‍ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ എസ്.പി വെങ്കിടേഷുമുണ്ടായിരുന്നു. 1971 ൽ സംഗീത സംവിധായകൻ വിജയഭാസ്‌കറിനൊപ്പം സിനിമയില്‍ ഗിറ്റാർ വായിച്ചുകൊണ്ടായിരുന്നു തുടക്കം. 1975 ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി. 1981ൽ പ്രേമയുദ്ധ എന്ന തെലുങ്കു ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകൻ. രണ്ടു വര്‍ഷം കഴിഞ്ഞ് മലയാളത്തിലേക്ക്.
സത്യൻ അന്തിക്കാടിന്റെ ടി.പി. ബാലഗോപാലൻ എം.എ. എന്ന ചിത്രത്തിൽ എ.ടി. ഉമ്മറിന്റെ സഹായിയായി അദ്ദേഹം ഓർക്കസ്‌ട്രേഷൻ ഒരുക്കി.
advertisement
മോഹൻലാൽ നായകനായ 'രാജാവിന്റെ മകൻ' എന്ന സിനിമയിലെ ഹിറ്റ് ഗാനങ്ങൾ വെങ്കിടേഷിന്റെ സൃഷ്‌ടിയാണ്. ഡെന്നിസ് ജോസഫിലൂടെ വെങ്കിടേഷിന് മികച്ച ബ്രേക്ക് ലഭിച്ച ചിത്രമായിരുന്നു ഇത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഈ സിനിമയിലൂടെ പിൽക്കാലത്തു വെങ്കിടേഷിന് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ സംഗീത സംവിധാനം ചെയ്യാനുള്ള അവസരങ്ങൾ വന്നുചേർന്നു. കിലുക്കം, മിന്നാരം, സ്ഫടികം, ധ്രുവം, കൗരവർ, ജോണി വാക്കർ, കിഴക്കൻ പത്രോസ് തുടങ്ങിയ 1990കളിലെ പ്രശസ്ത മലയാള ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് അദ്ദേഹമാണ്.
പൈതൃകം, ജനം തുടങ്ങിയ സിനിമകളുടെ സംഗീത സംവിധാനത്തിന് 1993ലെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.
അറിയപ്പെടുന്ന മാൻഡലിൻ വിദഗ്ധനായിരുന്നു വെങ്കിടേഷിന്റെ പിതാവ് പഴനി. തുടക്കത്തിൽ മാൻഡലിൻ, ഗിറ്റാർ, ബാഞ്ചോ വായിച്ചിരുന്നു അദ്ദേഹം. മറ്റു പല സംഗീത സംവിധായകർക്കും വേണ്ടി ഓർക്കസ്‌ട്രേഷൻ നിർവഹിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഹിന്ദി, ബംഗാളി സിനിമകൾക്കും വെങ്കിടേഷിന്റെ സംഗീതം കേൾക്കാനുള്ള ഭാഗ്യമുണ്ടായി.
Summary: Renowned music director S.P. Venkatesh passed away. He was 70 years old. He passed away in Chennai. He started as an assistant to music directors Shyam and Raveendran. Venkatesh composed the hit songs for the Mohanlal starrer 'Rajavinte Makan'. This was the film in which Venkatesh got a big break through Dennis Joseph
