TRENDING:

The Kerala Story | വിവാദ ചിത്രം 'ദി കേരളാ സ്റ്റോറി'യുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി

Last Updated:

സണ്‍ഷൈന്‍ പിക്ചേഴ്സിന്‍റെ യൂട്യൂബ് ചാനലില്‍ ഏപ്രില്‍ 27ന് റിലീസ് ചെയ്ത സിനിമയുടെ ട്രെയിലറാണ് യൂട്യൂബ് ഒഴിവാക്കിയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിവാദം കത്തിപ്പടരുന്നതിനിടെ സുദീപ്തൊ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി. സണ്‍ഷൈന്‍ പിക്ചേഴ്സിന്‍റെ യൂട്യൂബ് ചാനലില്‍ ഏപ്രില്‍ 27ന് റിലീസ് ചെയ്ത സിനിമയുടെ ട്രെയിലറാണ് യൂട്യൂബ്  ഒഴിവാക്കിയിരിക്കുന്നത്. കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍സ് പോളിസിക്ക് എതിരായുള്ള   ഉള്ളക്കമായതിനാല്‍ വീഡിയോ ഒഴിവാക്കുന്നു എന്നാണ് യൂട്യൂബ് നല്‍കുന്ന പ്രതികരണം. 16 മില്യണ്‍ വ്യൂസാണ് ഇതുവരെ ട്രെയിലറിന് യൂട്യൂബില്‍ നിന്ന് ലഭിച്ചത്.
advertisement

സിനിമയുടെ ഉള്ളക്കടത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നു.കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്‌ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചനയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

The Kerala Story|സംഘത്തിന്റെ നുണ ഫാക്ടറി ഉൽപന്നം; വർഗീയ-വിഭാഗീയ നീക്കങ്ങളെ മലയാളികൾ തള്ളിക്കളയണം: മുഖ്യമന്ത്രി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരും ദി കേരളാ സ്റ്റോറി സിനിമയുടെ ട്രെയിലറിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
The Kerala Story | വിവാദ ചിത്രം 'ദി കേരളാ സ്റ്റോറി'യുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി
Open in App
Home
Video
Impact Shorts
Web Stories