എറണാകുളത്തെ എംബ്രോയിഡറി ഫാക്ടറിയിലെ ഒഡിഷയിൽ നിന്നുമുള്ള 167 സ്ത്രീകൾക്ക് മടക്കയാത്രക്കുള്ള ടിക്കറ്റാണ് സോനു സൂദ് ലോക്ക്ഡൗണിനിടെ ഒരുക്കിയത്.
advertisement
അതിനിടയിലാണ് ഒഡിഷയിലെ ഭുവനേശ്വറിൽ നിന്നും സോനു സൂദിന് നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സോനുവിനൊപ്പം തന്നെ 'കൊറോണ പോരാളികളുടെ രാജാവിനെയും റാണിയെയും' ഇവർ വാഴ്ത്തുന്നുണ്ട്. നന്മ ചെയ്യുന്ന ഇത്തരം വ്യക്തികളെ തങ്ങൾ ആരാധിക്കാറുണ്ടെന്ന് ഇവർ പറയുന്നു.
ആരാധകർ ചെയ്തത് നന്നായിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും തനിക്ക് അവരുടെ സ്നേഹവും പ്രാർത്ഥനയും മാത്രം മതിയെന്നാണ് സോനു സൂദ് ഒരു പോസ്റ്റിലൂടെ മറുപടിയായി അറിയിച്ചത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 16, 2020 7:56 AM IST