എ.ആർ. റഹ്മാനിൽ നിന്നും നിർമാണ കമ്പനികളിൽ നിന്നും ഡാഗർ കുടുംബം രണ്ട് കോടി രൂപ ആവശ്യപ്പെട്ടു. 2025 ഏപ്രിലിൽ റഹ്മാനും രണ്ട് പ്രൊഡക്ഷൻ കമ്പനികളും രണ്ട് കോടി രൂപ നൽകാൻ ഡൽഹി ഹൈക്കോടതിയിലെ സിംഗിൾ ജഡ്ജി ഉത്തരവിട്ടതോടെയാണ് കേസിനാരംഭം. പത്മശ്രീ പുരസ്‌കാര ജേതാവായ ഉസ്താദ് ഫയാസ് വസിഫുദ്ദീൻ ഡാഗറിനു വേണ്ടിയാണ് കേസ് ഫയൽ ചെയ്തത്. എ.ആർ. റഹ്മാനും 'പൊന്നിയിൻ സെൽവൻ 2' നിർമാണ കമ്പനികളും ഡാഗറിന് 4 ആഴ്ചയ്ക്കുള്ളിൽ 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പാട്ടിലെ ക്രെഡിറ്റുകളിൽ ഡാഗറിന്റെ അച്ഛന്റെയും അമ്മാവന്റെയും പേരുകൾ ഉൾപ്പെടുത്താനും കോടതി ഉത്തരവിട്ടു.
advertisement
പകർപ്പവകാശ കേസിൽ 'പൊന്നിയിൻ സെൽവൻ 2' നിർമ്മാതാക്കളായ മദ്രാസ് ടാക്കീസ് (മണിരത്നത്തിന്റെ സഹ ഉടമസ്ഥതയിലുള്ളത്), ലൈക്ക പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരെയും ഗാനത്തിലെ രണ്ട് ഗായകരെയും പ്രതി ചേർത്തു. ജൂനിയർ ഡാഗർ സഹോദരന്മാരുടെ 'ശിവ സ്തുതി' രചനയുടെ പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ടാണ് പ്രധാനമായും വിഷയം ഉയർന്നുവന്നത്. ഡാഗറിന്റെ അച്ഛനും അമ്മാവനും യഥാക്രമം 1989 ലും 1994 ലും മരിച്ചു. അവരുടെ പകർപ്പവകാശ അവകാശങ്ങൾ ഡാഗറിന് കൈമാറിയതായി അവരുടെ നിയമപരമായ അവകാശികൾ സമ്മതിച്ചു.
മുൻ സിംഗിൾ ജഡ്ജിയുടെ വിധിന്യായത്തിൽ, "ഈ ഗാനം 'ശിവ സ്തുതി'യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു സൃഷ്ടിച്ചത് മാത്രമല്ല. വാസ്തവത്തിൽ അതേ സംഗീത രചനയാണ്. ചില പദ മാറ്റങ്ങൾ ഗാനത്തിന് ഒരു പുതിയ രൂപം നൽകുന്നുണ്ടെങ്കിലും, അടിസ്ഥാന സംഗീത ഘടന അതേപടി തുടരുന്നു," എന്ന് പറയപ്പെട്ടു. സിനിമാ ഗാനങ്ങളെക്കുറിച്ചുള്ള പകർപ്പവകാശ കേസിൽ ഈ കേസ് ഒരു പുതിയ മാതൃക സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.