ജീവനുള്ള മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കാനാകണം, ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടത്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ, മനുഷ്യനെ മതത്തിന്റെ ചതുരത്തില്‍ നിര്‍ത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം'- ഇതായിരുന്നു മധുപാലിന്റെ പ്രസംഗം.
ഈ പ്രസംഗത്തിനു പിന്നാലെ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മധുപാല്‍ അത്മഹത്യ ചെയ്യുമെന്നു പ്രഖ്യാപിച്ചതായി ചിലര്‍ പ്രചരിപ്പിച്ചു. മധുപാലിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ താന്‍ പറഞ്ഞത് മനസിലാക്കാനുള്ള സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ ഉള്‍ക്കൊള്ളുന്നെന്ന് മധുപാല്‍ ഏപ്രില്‍ 21-ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
advertisement
കഴിഞ്ഞ ദിവസം ബി.ജെ.പി വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തുമെന്ന എക്‌സിറ്റ് പോള്‍ സര്‍വെ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് പഴയ പ്രസംഗം കുത്തിപ്പൊക്കി മധുപാലിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം തുടങ്ങിയിരിക്കുന്നത്. മധുപാലിന്റെ 'ഒരു കുപ്രസിദ്ധ പയ്യന്‍'എന്ന സിനിമയുടെ പോസ്റ്ററുകള്‍ക്കു താഴെയും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലുമാണ് ചിലര്‍ അസഭ്യ കമന്റുകളുമായി എത്തിയിരിക്കുന്നത്.
കൂടുതൽ വാർത്തകൾ