advertisement

ഇന്നിത്തിരി മാന്യത കാണിക്കണമെന്ന് പറഞ്ഞിരുന്നു; പക്ഷേ... 'പ്രതിച്ഛായ' വേദിയിൽ ലിസ്റ്റിൻ സ്റ്റീഫന്റെ കമന്റിന് ബി. ഉണ്ണികൃഷ്ണന്റെ മറുപടി

Last Updated:

പുതിയ ചിത്രമായ 'പ്രതിച്ഛായ'യുടെ ട്രെയ്‌ലർ പ്രകാശനവേളയിൽ ലിസ്റ്റിൻ സ്റ്റീഫന്റെ കമന്റിന് മറുപടി നൽകി ബി. ഉണ്ണികൃഷ്ണൻ

ലിസ്റ്റിൻ സ്റ്റീഫൻ, ബി. ഉണ്ണികൃഷ്ണൻ
ലിസ്റ്റിൻ സ്റ്റീഫൻ, ബി. ഉണ്ണികൃഷ്ണൻ
പുതിയ ചിത്രമായ 'പ്രതിച്ഛായ'യുടെ ട്രെയ്‌ലർ പ്രകാശനവേളയിൽ ലിസ്റ്റിൻ സ്റ്റീഫന്റെ (Listin Stephen) കമന്റിന് മറുപടി നൽകി ബി. ഉണ്ണികൃഷ്ണൻ (B. Unnikrishnan). "പൊതുവിൽ സംവിധായകർക്ക് ഡയറക്ട് ചെയ്യുന്ന കാര്യം മാത്രം ഫോക്കസ് ചെയ്താല്‍ മതി. ഉണ്ണിയേട്ടനെ സംബന്ധിച്ച് പല പല ആളുകളെ ബാന്‍ ചെയ്യുന്നതിന്‍റെ ഇടയ്ക്ക് വേണം സംവിധാനം ചെയ്യാന്‍. ഒരുപാട് ടാസ്ക്കുകള്‍ എടുത്താണ് ഉണ്ണിയേട്ടന്‍ ഡയറക്ട് ചെയ്യുന്നത്. ഇതൊരു വലിയ വിജയമായി മാറട്ടെ എന്ന് ആശംസിക്കുന്നു," എന്നായിരുന്നു ലിസ്റ്റിൻ സ്റ്റീഫന്റെ പരാമർശം.
"ഇന്നിത്തിരി മാന്യത കാണിക്കണമെന്ന് ഞാന്‍ ലിസ്റ്റിനോട് പറഞ്ഞിരുന്നു. പക്ഷേ എത്ര നിയന്ത്രിച്ചാലും അദ്ദേഹത്തിനത് വെളിയില്‍ വരും. അതുകൊണ്ട് പൊറുത്ത് വിടാം", എന്ന് ബി. ഉണ്ണികൃഷ്ണനും.
ചിത്രം പ്രോപഗണ്ട ആണെന്ന പൊതുസംസാരത്തിനും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. കോടികൾ പലരിൽ നിന്നും കടം വാങ്ങി ഒരു പ്രോപഗണ്ട സിനിമ എടുക്കാൻ തനിക്ക് കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയോടും പ്രതിബദ്ധതയില്ല. സമൂഹത്തിൽ കാണപ്പെടുന്ന സന്ദർഭങ്ങളും ആളുകളുടെ ഛായയും ഇതിൽ ഉണ്ടായേക്കാം. പക്ഷേ, ഇത് നൂറു ശതമാനവും ഫിക്ഷനാണ്. കേരള രാഷ്ട്രീയത്തിൽ പറയാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ ഈ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നുണ്ട്. കാരണം, ഇന്ന് വ്യക്തികളില്ല. പ്രതിച്ഛായകൾ മാത്രമേയുള്ളൂ എന്ന് സിനിമയിൽ മൂന്നവസരങ്ങളിൽ പറയുന്നുണ്ട്. വ്യക്തിത്വം നഷ്‌ടമായി ഇമേജുകളായി മാറുന്നവർ. നമ്മളും മറ്റൊരാളും തമ്മിലെ ബന്ധം സോഷ്യൽ മീഡിയ പറയുമ്പോഴാണ് അറിയുന്നത്. നമുക്ക് മറ്റൊരാളുമായി സ്വാഭാവികമായി ആശയവിനിമയം നടത്താൻ കഴിയുന്നില്ല. അങ്ങനെയൊരു കാര്യം ഒരു ജനപ്രിയ സിനിമയുടെ ഫോർമാറ്റിലൂടെ പറയാൻ ശ്രമിക്കുകയാണ് താൻ എന്ന് ഉണ്ണികൃഷ്ണൻ.
advertisement
നിവിൻ പോളി, ബാലചന്ദ്രമേനോൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് 'പ്രതിഛായ' എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിലും ട്രെയ്‌ലറും മോഹൻലാൽ പുറത്തിറക്കി. സമകാലിക രാഷ്ട്രീയത്തിലെ ഉള്ളുകളികളിലേക്ക് വെളിച്ചം വീശുന്ന പ്രമേയമാണ് സിനിമയുടേതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടെന്നാണ് സൂചന. ഉമ്മൻ ചാണ്ടിയുടെ കാലത്ത് കേരളത്തെ പിടിച്ചുലച്ച സെക്രട്ടേറിയേറ്റ് വളയൽ സമരത്തിന്റെ റഫറൻസുള്ള ദൃശ്യങ്ങളും ട്രെയ്‌ലറിൽ കാണാം. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് അടിമുടി രാഷ്ട്രീയം ചർച്ചചെയ്യുന്ന സിനിമ റിലീസ് ആവുന്നത് രാഷ്ട്രീയ വൃത്തങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്.
advertisement
ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനും ആർ.ഡി. ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമ്മിക്കുന്നത്. രണ്ട് ചിത്രങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും ഉണ്ണികൃഷ്ണൻ തിരക്കഥാ രചനയിലേക്ക് തിരിച്ചുവരികയാണ്. നേരിട്ടു രാഷ്ട്രീയം പറയുന്ന സംഭാഷണങ്ങളാണ് ട്രെയ്‌ലറിൽ കാണുന്നത്. കേരളം ഏറെ ചർച്ചചെയ്ത പല വിവാദങ്ങളും ട്രെയ്‌ലറിൽ ഉണ്ട്. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി നൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂർത്തിയായത്.
ഏറെ നാളുകളായി മലയാള സിനിമയിൽ കാണാത്ത ജോണറായ പൊളിറ്റിക്കൽ ഡ്രാമ ​ഗണത്തിലാണ് ഈ ചിത്രം. പെരുന്നാൾ റിലീസായി ചിത്രം തിയെറ്ററുകളിലെത്തും എന്നാണ് സൂചന. സിനിമാ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ ബാലചന്ദ്രമേനോൻ അതിശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
advertisement
വൻ താരനിരയാണ് ചിത്രത്തിൽ ഉള്ളത്. ഷറഫുദ്ധീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അ​ഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അ​ഗസ്ത്യ, നിശാന്ത് സാ​ഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാ​ഗ് ജാനി, അനീന, നന്ദിനി ​ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നാലായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളേയും ആയിരത്തിലേറെ പോലീസുകാരേയും അണിനിരത്തി ഒക്ടോബറിൽ തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയേറ്റ് വളയൽ സമരത്തിന്റെ ചിത്രീകരണം വലിയ വാർത്തയായിരുന്നു. ഇത്രയും അധികം ആളുകളെ ഉൾപ്പെടുത്തി വലിയ സീക്വൻസ് മുമ്പ് മലയാളച്ചിത്രത്തിൽ അധികം ഉണ്ടായിട്ടില്ല. ആയിരത്തിലേറെ ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ടുള്ള രംഗങ്ങൾ കൊച്ചിയിലും ചിത്രീകരിച്ചിരുന്നു.
advertisement
ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. സം​ഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർ​ഗീസ്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്.
എഡിറ്റർ- മനോജ് സി.എസ്., പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്ട്രോളർ- അരോമ മോഹൻ, ആർട്ട് ഡയറക്ടർ- അജി കുറ്റ്യാനി, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യും- സിജി തോമസ്‌, ചീഫ് അസ്സോ. ഡയറക്ടർ- ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ- സുഗീഷ്‌ എസ്ജി, പി.ആർ.ഒ.- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. പിആർ&മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇന്നിത്തിരി മാന്യത കാണിക്കണമെന്ന് പറഞ്ഞിരുന്നു; പക്ഷേ... 'പ്രതിച്ഛായ' വേദിയിൽ ലിസ്റ്റിൻ സ്റ്റീഫന്റെ കമന്റിന് ബി. ഉണ്ണികൃഷ്ണന്റെ മറുപടി
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement