advertisement

Gold Rate Today |സ്വർണ പ്രേമികൾക്ക് ആശ്വാസം; ബ്രേക്കിട്ട് സ്വർണവില

Last Updated:

വിവാഹ സീസണിൽ സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഗുണകരമാകും

സ്വർണവില
സ്വർണവില
സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ ഇടിവിനുശേഷം ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 1,13,080 രൂപയും ഗ്രാമിന് 14,135 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവൻ വിലയിൽ 2,500 രൂപയിലധികം ഇടിവുണ്ടായിട്ടുണ്ട്. ഇന്നലെ മാത്രം രണ്ട് തവണകളായി 1,640 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ശേഷവും സ്വർണവില 1,13,080 രൂപയായിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില 1,17,760 രൂപ എന്ന മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു. എന്നാൽ ഫെബ്രുവരി 2-ന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ എക്കാലത്തെയും വലിയ റെക്കോർഡ്. കഴിഞ്ഞ ഡിസംബർ 23-നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. നിലവിൽ ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് പ്രകടമാകുന്നത്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ പോകുന്നവർ ഏറ്റവും പുതിയ വില നിലവാരം അറിഞ്ഞിരിക്കണം. സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,25,000 രൂപ നൽകേണ്ടി വരും.
advertisement
തുടർച്ചയായ വർദ്ധനവിന് ശേഷം സ്വർണവില താഴേക്ക് പോകുന്നത് വരാനിരിക്കുന്ന വിവാഹ സീസണിൽ സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഗുണകരമാകും. വരും ദിവസങ്ങളിലും വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate Today |സ്വർണ പ്രേമികൾക്ക് ആശ്വാസം; ബ്രേക്കിട്ട് സ്വർണവില
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement