സമൂഹമാധ്യമങ്ങളിലും ഡബ്‌ള്യു.സി.സിക്കെതിരെ കടുത്ത അധിക്ഷേപമാണ് നടക്കുന്നത്. അതേസമയം വനിതാ കൂട്ടായ്മയുടെ ആരോപണങ്ങളില്‍ വിശദീകരണവുമായി അമ്മയുടെ ഔദ്യോഗിക ഭാരവാഹികളാരും രംഗത്തിറങ്ങാത്തതും ശ്രദ്ധേയമാണ്.
ശനിയാഴ്ച കൊച്ചി പ്രസ് ക്ലബ്ബില്‍ ഡബ്ല്യു.സി.സി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രേവതി ഉള്‍പ്പെടെയുള്ള നടിമാര്‍ 'അമ്മ'യ്ക്കും സൂപ്പര്‍ താരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ചത്. 'വര്‍ഷങ്ങളായുള്ള നീതികേട് അവസാനിപ്പിക്കണം. ഇനി മിണ്ടാതിരിക്കാന്‍ തീരുമാനിച്ചിട്ടില്ല. സംഘടനക്കുള്ളില്‍ നിന്നു തന്നെ പോരാടും. ഇത് ഒരു തുടക്കം മാത്രം '-രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ പറഞ്ഞു.
advertisement
അമ്മ പ്രസിഡന്റ് നേരത്തേ തങ്ങളുടെ പേരു പറയാതെ നടിമാര്‍ എന്നു മാത്രം പറഞ്ഞതില്‍ ഇവര്‍ പ്രതിഷേധിക്കുകയും ചെയ്തു.
അതേസമയം ഡബ്‌ള്യു.സി.സിയെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. വിര്‍ശിക്കുന്നവരിലേറെയും ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാടെന്തെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.
