'പുള്ളിക്കാരന്‍ സ്റ്റാറാ' ചിത്രത്തിന്റെ സെറ്റില്‍ ലൈംഗികാതിക്രമം; വെളിപ്പെടുത്തലുമായി അര്‍ച്ചന
Last Updated:
കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരെ വനിതാകൂട്ടായ്മ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ മീ ടൂ വെളിപ്പെടുത്തലുമായി നടി. യുവനടി അര്‍ച്ചന പത്മിനിയാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.
'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന ചിത്രത്തിന്റെ സെറ്റില്‍ സാങ്കേതികപ്രവര്‍ത്തകനായ ഷെറിന്‍ സ്റ്റാന്‍ലി തനിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയെന്നാണ് അര്‍ച്ചന ആരോപിക്കുന്നത്. ഇതേക്കുറിച്ച് ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണന് നേരിട്ട് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.
ഫെഫ്കയുടെ ഓഫീസില്‍ പോയി ബി. ഉണ്ണിക്കൃഷ്ണന്‍, സിബി മലയില്‍ എന്നിവരുമായി സംസാരിച്ചു. ഇതേത്തുടര്‍ന്ന് ഇവര്‍ ചര്‍ച്ചയ്ക്കായി സംവിധായകന്‍ സോഹന്‍ സീനുലാലിനെ നിയോഗിച്ചു. അധിക്ഷേപം ഭയന്നാണ് പൊലീസിനെ സമീപിക്കാത്തത്. ബാദുഷ എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് ഷെറിന്‍ സ്റ്റാന്‍ലി. ഇപ്പോള്‍ ബി.ഉണ്ണിക്കൃഷ്ണന്‍ ലൈംഗികാതിക്രമം കാട്ടിയ ആളെ നായകനാക്കി സിനിമ എടുക്കുന്നെന്നാണ് കേട്ടതെന്നും അര്‍ച്ചന പറഞ്ഞു.
advertisement
ഒന്നരവര്‍ഷം മുന്‍പ് 17കാരി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചെന്നു രേവതിയും വെളിപ്പെടുത്തി. ആ പെണ്‍കുട്ടി തുറന്നുപറയാന്‍ സന്നദ്ധയാകുമ്പോള്‍ അത് പുറത്തുവരുമെന്നും അവര്‍ വ്യക്തമാക്കി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 13, 2018 7:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'പുള്ളിക്കാരന്‍ സ്റ്റാറാ' ചിത്രത്തിന്റെ സെറ്റില്‍ ലൈംഗികാതിക്രമം; വെളിപ്പെടുത്തലുമായി അര്‍ച്ചന


