നിർമ്മാതാക്കൾ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,' Kalki2898AD യുടെ വരാനിരിക്കുന്ന രണ്ടാം ഭാഗത്തിൽ ദീപിക പദുകോൺ ഉണ്ടാകില്ലെന്ന് ഔദ്യോഗികമായി അറിയിക്കുന്നു. സൂക്ഷ്മമായ പരിഗണനയ്ക്ക് ശേഷം, ഞങ്ങൾ പരസ്പരം പിരിയാൻ തീരുമാനിച്ചു. ആദ്യ ചിത്രം നിർമ്മിക്കുന്നതിനുള്ള ദീർഘമായ യാത്രയ്ക്ക് ശേഷവും, ഒരു പങ്കാളിത്തം കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കൂടാതെ, കൽക്കി 2898 എഡി പോലുള്ള ഒരു സിനിമയ്ക്ക് ആ പ്രതിബദ്ധതയും അതിലധികവും അർഹിക്കുന്നുണ്ട്. അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഞങ്ങൾ എല്ലാ ആശംസകളും നേരുന്നു."
അതേസമയം, ദീപിക സിനിമയിൽ നിന്ന് പിന്മാറാനുള്ള കാരണം എന്താണെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ജോലി സമയത്തെ ചൊല്ലി ദീപിക ഉന്നയിച്ച ഡിമാന്റുകൾ വാർത്തകളിൽ ഇടം നേടിയിരുന്നു. നേരത്തെ, സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്ന് ദീപികയുടെ ഈ ഡിമാൻഡുകൾ അംഗീകരിക്കാൻ കഴിയാതെ താരത്തെ ഒഴിവാക്കിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ, കൽക്കി സെറ്റിലും നടി കുറഞ്ഞ ജോലി സമയം ആവശ്യപ്പെട്ടെന്നും, ഇത് തർക്കത്തിന് ഇടയാക്കിയെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതേ തുടർന്നാണ് നടിയെ സിനിമയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയതെന്നാണ് സൂചന.