ബിഗ് ബജറ്റ് സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്‌നറിന് പോസ്റ്റ് പ്രൊഡക്ഷന്‍ കുറഞ്ഞത് ആറുമാസം എടുക്കുമെന്ന് അശ്വിനി ദത്ത് വ്യക്തമാക്കിയിരുന്നു. വൈജയന്തി ക്രിയേഷന്‍സ് 300 കോടിയിലധികം രൂപ പദ്ധതിക്കായി ചെലവഴിക്കുന്നുണ്ടെന്നും അതില്‍ ധാരാളം ഗ്രാഫിക്സ്, സിജിഐ ജോലികള്‍ ഉള്‍പ്പെടുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നു.
Also Read- അരിവാൾ കൈയിലേന്തി നിവിൻ പോളി;‘പടവെട്ട്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വമ്പന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.
advertisement
തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രമെത്തും. മറ്റു നിരവധി ഭാഷകളിലേക്കുള്ള മൊഴിമാറ്റവും പരിഗണിക്കുന്നുണ്ട്. ‘മഹാനടി’ എന്ന ചിത്രത്തിലൂടെ പുരസ്‌കാരങ്ങളിലും ബോക്‌സ് ഓഫിസിലും വിജയം നേടിയ സംവിധായകനാണ് നാഗ് അശ്വിന്‍.
300 കോടിക്ക് മുകളില്‍ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ സാഹോ ആണ് പ്രഭാസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. രാധാകൃഷ്ണകുമാര്‍ ഒരുക്കുന്ന സിനിമ രാധേശ്യാം ആണ് പ്രഭാസിന്റതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്.