'കടുവാക്കുന്നേല്‍ കുറുവച്ചൻ' ഷൂട്ടിങ് 2019 ഡിസംബറിൽ തുടങ്ങി; വിവാദമാകാൻ കാരണം മോഷൻ പോസ്റ്റർ ഹിറ്റായത്: ടോമിച്ചൻ മുളകുപാടം

Last Updated:

കഥാപാത്രം സ്വന്തം സൃഷ്ടി അല്ലെങ്കിൽ പിന്നെ എന്തിനാണ് കേസ് നല്‍കിയതെന്നും ടോമിച്ചൻ മുളകുപാടം ചോദിച്ചു.

സുരേഷ് ഗോപി നായകനാകുന്ന കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന ചിത്രം കഴിഞ്ഞ വർഷം ഡിസംബറിൽ ഷൂട്ട് ചെയ്തു തുടങ്ങി. ടീസറിൽ കാണിക്കുന്ന പള്ളിയും പരിസരവുമൊക്കെ അന്ന് ചിത്രീകരിച്ചതാണ്. സിനിമയുടെ പേര് റജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇപ്പോൾ ഹിറ്റായതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തതെന്ന് സിനിമയുടെ നിർമാതാവ് ടോമിച്ചൻ മുളകുപാടം പറഞ്ഞു.
ഞങ്ങളുടെ സിനിമയുടെ കഥയെന്തെന്ന് ഇവർക്ക് ആർക്കും അറിയില്ല. ഊഹാപോഹങ്ങളുടെ പേരിലാണ് ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. സിനിമ പ്രഖ്യാപിച്ചപ്പോഴും ഷൂട്ട് തുടങ്ങിയപ്പോഴും ഇവരാരും മുന്നോട്ട് വരാതിരുന്നത് എന്തുകൊണ്ടാണ് ? കഥാപാത്രം സ്വന്തം സൃഷ്ടി അല്ലെങ്കിൽ പിന്നെ എന്തിനാണ് കേസ് നല്‍കിയതെന്നും ടോമിച്ചൻ മുളകുപാടം ചോദിച്ചു.
TRENDING:Covid 19 in Kerala| സംസ്ഥാനത്ത് 593 പേർക്കുകൂടി കോവിഡ്; രണ്ടുമരണം; 364 പേർക്കു സമ്പർക്കത്തിലൂടെ രോഗം[NEWS] മദ്യപാനികളുടെ കരൾ പിളരും കാഴ്ച: 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികളുടെ മുകളിലൂടെ റോഡ് റോളർ കയറ്റി പൊലീസ്[NEWS]Gold Smuggling| ജയഘോഷിന് ഇഷ്ടം എമിഗ്രേഷനിലെ 'പെട്ടിയെടുപ്പ്' ജോലി; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി[NEWS]
കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥയും കഥാപാത്രവും ജിനുവിന്റേതാണെന്നായിരുന്നു ആരോപണം. അങ്ങനെയാണ് കോടതിയിൽ കേസ് കൊടുത്തിരിക്കുന്നതും. എന്നാൽ ഇപ്പോള്‍ അറിയുന്നു, അതിന്റെ യഥാര്‍ഥ സൃഷ്ടാവ് രൺജി പണിക്കരാണെന്ന്. അദ്ദേഹം 21 വർഷങ്ങൾക്കു മുമ്പ് എഴുതിവച്ച സിനിമയും കഥാപാത്രവും. അപ്പോൾ എന്തിനായിരുന്നു ഞങ്ങളുടെ സിനിമയ്ക്കെതിരെ ഇങ്ങനെയൊരു കേസ് നൽകിയത്.
advertisement
പൊള്ളയായ ആരോപണങ്ങൾ ഉയർത്തി ‘കടുവ’ ടീം കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ കഥ കോപ്പിയടിച്ചെന്ന് പ്രചരിപ്പിക്കുന്നത്. ഇവർ കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയല്ലേയെന്നും ടോമിച്ചൻ ചോദിച്ചു. ഡിസംബറിൽ ചിത്രത്തിന്റെ പൂജ നടക്കുന്ന ചിത്രങ്ങളും ടോമിച്ചൻ ഫേസ്ബുക്കിൽ പങ്കുവെച്ചു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'കടുവാക്കുന്നേല്‍ കുറുവച്ചൻ' ഷൂട്ടിങ് 2019 ഡിസംബറിൽ തുടങ്ങി; വിവാദമാകാൻ കാരണം മോഷൻ പോസ്റ്റർ ഹിറ്റായത്: ടോമിച്ചൻ മുളകുപാടം
Next Article
advertisement
പ്രധാനമന്ത്രി ചെണ്ടക്കോൽ വാങ്ങി താളമിട്ടു; കണ്ണൂരുകാരൻ പ്രണവ് അമ്പരന്നു
പ്രധാനമന്ത്രി ചെണ്ടക്കോൽ വാങ്ങി താളമിട്ടു; കണ്ണൂരുകാരൻ പ്രണവ് അമ്പരന്നു
  • പ്രധാനമന്ത്രി മോദി അപ്രതീക്ഷിതമായി ചെണ്ടക്കോൽ വാങ്ങി മേളത്തിൽ രണ്ട് മിനിറ്റ് താളമിട്ടു

  • കണ്ണൂർ മാട്ടൂൽ സ്വദേശിയായ പ്രണവിന്റെ കൈയിൽ നിന്നാണ് പ്രധാനമന്ത്രി ചെണ്ടക്കോൽ ഏറ്റെടുത്തത്

  • കാസർഗോഡ് സ്വദേശിനികൾ ഉൾപ്പെടെ 16 അംഗ മലയാളി സംഘത്തിന് പ്രധാനമന്ത്രിയുടെ സാന്നിധ്യം ആവേശം നൽകി

View All
advertisement