ചിത്രം ഫെബ്രുവരി 21 ന് ആഗോള റിലീസായി തീയേറ്ററിലെത്തും. അജിത് ചിത്രമായ വിടാമുയർച്ചി ഫെബ്രുവരി ആറിന് റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ധനുഷ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. ഉദയനിധിയും ടീമും നിലാവുക്ക് എൻ മേൽ എന്നടി കോപം കണ്ടെന്നും ചിത്രം ഒരുപാട് ഇഷ്ടപെട്ടന്നും വാർത്തകളുണ്ട്.
advertisement
പവിഷ്, അനിഖ സുരേന്ദ്രൻ , പ്രിയ പ്രകാശ് വാര്യർ , മാത്യു തോമസ് , വെങ്കിടേഷ് മേനോൻ, രമ്യാ രംഗനാഥൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. എഡിറ്റിംഗ് ജി കെ പ്രസന്ന, ഛായാഗ്രഹണം ലിയോണ്‍ ബ്രിട്ടോ, കലാസംവിധാനം ജാക്കി, മേക്കപ്പ് ബി രാജു, വിഷ്വല്‍ ക്രിയേറ്റര്‍, കോസ്റ്റ്യൂം ഡിസൈനര്‍ കാവ്യ ശ്രീറാം, പബ്ലിസിറ്റി ഡിസൈന്‍ കപിലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡി രമേശ് കുച്ചിരായര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ശ്രേയസ് ശ്രീനിവാസന്‍.