TRENDING:

ധ്യാൻ ശ്രീനിവാസന്റെ 'പാർട്നേഴ്സ്' ഒ.ടി.ടിയിലേക്ക്; ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം എവിടെ കാണാം?

Last Updated:

1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയ ചിത്രമാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ധ്യാന്‍ ശ്രീനിവാസന്‍ (Dhyan Sreenivasan), കലാഭവൻ ഷാജോൺ (Kalabhavan Shajohn) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്ത ചിത്രമാണ് 'പാർട്നേഴ്സ്'. കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ നിര്‍മ്മാണം. ചിത്രത്തിൻ്റെ ഒടിടി ട്രെയ്‌ലർ റിലീസ് ചെയ്തു. സൈന പ്ലേ ഒ.ടി.ടിയിൽ ജനുവരി 31 മുതൽ റിലീസ് ചെയുന്ന ചിത്രത്തിൻ്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ.വി., നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
പാർട്നേഴ്സ്
പാർട്നേഴ്സ്
advertisement

1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയ ചിത്രമാണിത്. 'പിച്ചെെക്കാരൻ' എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ. റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

advertisement

Also read: Saif Ali Khan | കുത്തേറ്റ സെയ്ഫ് അലി ഖാൻ ഒന്നര മണിക്കൂർ എവിടെപ്പോയി! വിവരങ്ങളിൽ പൊരുത്തക്കേടിന്റെ പൂരം

ഛായാഗ്രഹണം: ഫൈസല്‍ അലി, എഡിറ്റിംഗ്: സുനില്‍ എസ്. പിള്ള, ബി.കെ. ഹരിനാരായണന്‍റെ വരികള്‍ക്ക് പ്രകാശ് അലക്സ് ആണ് സംഗീതം പകരുന്നത്. കോ-പ്രൊഡ്യൂസർ: ആൻസൺ ജോർജ്, കലാസംവിധാനം: സുരേഷ് കൊല്ലം, മേക്കപ്പ്: സജി കൊരട്ടി, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സതീഷ് കാവിൽകോട്ട, ചീഫ് അസോസിയിയേറ്റ് ഡയറക്ടർ: അരുൺ ലാൽ കരുണാകരൻ, അസോസിയിയേറ്റ് ഡയറക്ടർ: മനോജ് പന്തയിൽ, പി.ആർ.ഒ.: പി. ശിവപ്രസാദ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻസ്: ഷിബിൻ സി. ബാബു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Malayalam movie Partners starring Dhyan Sreenivasan and Kalabhavan Shajohn in the lead roles is slated for a release on OTT platform Saina Play OTT from January 31, 2025. OTT trailer of the movie has been released prior to the OTT debut

മലയാളം വാർത്തകൾ/ വാർത്ത/Film/
ധ്യാൻ ശ്രീനിവാസന്റെ 'പാർട്നേഴ്സ്' ഒ.ടി.ടിയിലേക്ക്; ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം എവിടെ കാണാം?
Open in App
Home
Video
Impact Shorts
Web Stories