Saif Ali Khan | കുത്തേറ്റ സെയ്ഫ് അലി ഖാൻ ഒന്നര മണിക്കൂർ എവിടെപ്പോയി! വിവരങ്ങളിൽ പൊരുത്തക്കേടിന്റെ പൂരം
- Published by:meera_57
- news18-malayalam
Last Updated:
കേവലം പത്തോ പതിനഞ്ചോ മിനിറ്റ് കൊണ്ട് എത്തിച്ചേരാൻ സാധിക്കുന്ന ദൂരമേയുള്ളൂ സെയ്ഫ് അലി ഖാന്റെ വീടും ആശുപത്രിയും തമ്മിൽ
കുത്തേറ്റത് ഒന്നിലേറെ തവണ. മക്കളായ ഇബ്രാഹിം അലിയോ തൈമൂർ അലി ഖാനോ സെയ്ഫ് അലി ഖാനെ ഒരു ഓട്ടോ പിടിച്ച് ആശുപത്രിയിൽ എത്തിച്ചതായി വാർത്താ മാധ്യമങ്ങൾ പോലീസിൽ നിന്നും അല്ലാതെയും ലഭ്യമായ വിവരങ്ങൾ ചേർത്തുവച്ച് റിപ്പോർട്ട് ചെയ്‌തു. ഭാര്യ കരീന കപൂർ സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നു എന്നും, അതുമല്ല, അവർ ചേച്ചി കരിഷ്മയുടെ വീട്ടിൽ നടന്ന പാർട്ടി ആഘോഷങ്ങളിൽ ആയിരുന്നു എന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ. എന്നിട്ടും തീരുന്നില്ല സെയ്ഫ് അലി ഖാൻ കേസിന്റെ ദുരൂഹതകൾ. കേവലം പത്തോ പതിനഞ്ചോ മിനിറ്റ് കൊണ്ട് എത്തിച്ചേരാൻ സാധിക്കുന്ന ദൂരമേയുള്ളൂ സെയ്ഫ് അലി ഖാന്റെ വീടും ആശുപത്രിയും തമ്മിൽ. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് നടൻ പ്രവേശിപ്പിക്കപ്പെട്ടത്. മാനേജരും സുഹൃത്തുമായ അഫ്സർ സൈദിയാണ് സെയ്ഫ് അലി ഖാനെ എത്തിച്ചതായി രേഖകളിൽ പരാമർശിക്കപ്പെട്ടത്. ഇപ്പോൾ ബാന്ദ്ര പോലീസ് രേഖപ്പെടുത്തിയ വിവരങ്ങൾ മാധ്യമങ്ങളുടെ കയ്യിലെത്തിയതോടു കൂടി പൊരുത്തക്കേടുകളുടെ പെരുമഴ തന്നെയുണ്ട് സെയ്‌ഫിന്റെ ആശുപത്രി പ്രവേശനത്തെപ്പറ്റി. കത്തികൊണ്ട് കുത്തേറ്റ സെയ്ഫ് അലി ഖാൻ ജനുവരി 16 വ്യാഴാഴ്ച വെളുപ്പിന് 4.11 ന് ആശുപത്രിയിൽ പ്രവേശിക്കുന്നു. ഇത് സംഭവം നടന്ന് ഒരു മണിക്കൂറും 41 മിനിറ്റിനും ശേഷമെന്ന് റിപ്പോർട്ട്. ബാന്ദ്ര വെസ്റ്റിലാണ് സെയ്‌ഫിന്റെ ഫ്ലാറ്റ്. മക്കളല്ല, മാനേജർ തന്നെയാകും സെയ്‌ഫിനെ ആശുപത്രിയിൽ എത്തിച്ചത് എന്നാണ് പോലീസ് നിഗമനം. സെയ്‌ഫിന്റെ മെഡിക്കൽ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇദ്ദേഹം ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ കുത്തേറ്റ സമയവുമായി രണ്ട് മണിക്കൂറിന്റെ അന്തരമുണ്ട്. എട്ടു വയസുള്ള മകൻ തൈമൂർ അലി ഖാന്റെ ഒപ്പം ഓട്ടോയിലാണ് സെയ്ഫ് ആശുപത്രിയിൽ എത്തിയത് എന്നായിരുന്നു മറ്റൊരു റിപ്പോർട്ട്. ചോര വാർന്നൊഴുകുന്ന നിലയിൽ ആറോ ഏഴോ വയസുള്ള മകന്റെയൊപ്പം സെയ്ഫ് എത്തിച്ചേർന്നു എന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഒരു ഡോക്ടർ വെളിപ്പെടുത്തിയത്. അത്തരം സാഹചര്യത്തിലും മനഃസാന്നിധ്യം കൈവിടാതെ പ്രവർത്തിച്ച സെയ്ഫ് അലി ഖാനെ ഡോക്‌ടർമാർ പ്രകീർത്തിച്ചു. തൈമൂർ എന്ന കുഞ്ഞല്ല, 23 വയസ് പ്രായമുള്ള മകൻ ഇബ്രാഹിം അലി ഖാൻ ആണ് സെയ്‌ഫിനെ കൊണ്ടുവന്നത് എന്ന് മറ്റൊരു വാദം. പിതാവിനെ ഓട്ടോയിൽ കയറാൻ സഹായിച്ചത് പോലും ഇബ്രാഹിം ആണെന്നും പ്രചരിച്ചു.
#BREAKING: Actor Saif Ali Khan sustained injuries in five places, including his back, wrist, neck, shoulder, and elbow, as per his medical report. The injuries range from 0.5 cm to 15 cm in size. On the night of the attack, Saif’s friend Afsar Zaidi took him to Lilavati Hospital… pic.twitter.com/gAUOb4xp7j
— IANS (@ians_india) January 23, 2025
advertisement
വീട്ടിൽ ഡ്രൈവർ ഇല്ലാതിരുന്നതിനാലാണ് ഓട്ടോ ഡ്രൈവർ ആയ ഭജൻ സിംഗ് റാണയുടെ സഹായത്താൽ സെയ്ഫ് ആശുപത്രിയിൽ എത്തിച്ചേർന്നതത്രേ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 28, 2025 5:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Saif Ali Khan | കുത്തേറ്റ സെയ്ഫ് അലി ഖാൻ ഒന്നര മണിക്കൂർ എവിടെപ്പോയി! വിവരങ്ങളിൽ പൊരുത്തക്കേടിന്റെ പൂരം