എന്നാൽ ചില കേസുകളിൽ ഇവർക്ക് അൽപ്പം കാലതാമസ്സം നേരിട്ടേക്കാം. അന്വേഷകർക്ക് ചില വ്യക്തിതാൽപ്പര്യങ്ങളും കടന്നുവരാം. ഇവിടെ ഒരു യുവാവിൻ്റെ മരണം നടക്കുന്നു. ഈ കേസന്വേഷണ ചുമതലയേറ്റ ഉദ്യോഗസ്ഥന് ഈ കേസിൽ വ്യക്തി താൽപ്പര്യവും ഏറെയായിരുന്നു. കൊലപാതകിയെത്തേടിയിറങ്ങിയ ആ ഉദ്യോഗസ്ഥൻ്റെ അന്വേഷണവും അതിനിടയിൽ അരങ്ങേറുന്ന ദുരൂഹതകളുമാണ് ഏറെ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഈ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവെസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ പല ചിത്രങ്ങളും മികച്ച വിജയം നേടുകയും ചെയ്തത് ഈ ജോണർ ചിത്രങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കി. ഈ ചിത്രവും അത്തരം ജോണറിലാണ് അവതരണം.
advertisement
ഓരോ ചിത്രത്തിൻ്റെയും അവതരണത്തിലെ പുതുമയാണ് ആ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ഈ ചിത്രത്തെ സംബന്ധിച്ചടത്തോളവും അത്തരത്തിലുള്ള ഒരു സമീപനമാണ് അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്.
ഒരു മർഡർ ഇൻവസ്റ്റിഗേഷൻ തികഞ്ഞ ഉദ്വേഗവും ഏറെ സസ്പെൻസും നിലനിർത്തി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ആലപ്പുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, സായ് കുമാർ, വിനയപ്രസാദ്, ബിന്ദു പണിക്കർ, സാധിക വേണുഗോപാൽ, സഖറിയ പൗലോസ്, ദേവ്, ബാലു എസ്. നായർ, സി.എം. ജോർജ്, സന്ധ്യ, ക്ലയർ സി. ജോൺ, ജോർജ് പുളിക്കൻ, സുധിമോൾ, മനോജ് വഴിപ്പാടി എന്നിവരും പ്രധാന അഭിനേതാക്കളാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - നിഹാസ്, സന്തോഷ്; ക്രിയേറ്റിവ് പ്രൊഡ്യൂസർ - നിഹാരിക, സംഗീതം -എബി ഡേവിഡ്, ഛായാഗ്രഹണം - ജഗൻ പാപ്പച്ചൻ, എഡിറ്റിംഗ് & ഡി.ഐ. ജിതിൻ കുമ്പുകാട്ട്, കലാസംവിധാനം- അനീഷ് വി.കെ., മേക്കപ്പ്- മാളൂസ് കെ.പി., രാഹുൽ നരുവാമൂട്; കോസ്റ്റ്യുസ് - അസീസ് പാലക്കാട്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സക്കീർ പ്ലാമ്പൻ, ക്രിയേറ്റീവ് അസിസ്റ്റൻ്റ്- അലൻ കെ. ജഗൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അഭിലാഷ് ഗ്രാമം, പ്രൊഡക്ഷൻ മാനേജർ - മനീഷ് ടി.എം., ഡിസൈൻ - ഡാവിഞ്ചി സ്റ്റുഡിയോ, പ്രൊജക്റ്റ് ഡിസൈനർ & പ്രൊഡക്ഷൻ കൺട്രോളർ - രാജൻ മാസ്ക്ക്, പി.ആർ.ഒ.- വാഴൂർ ജോസ്.