ഓൺലൈൻ അഭിമുഖങ്ങളിൽ പറയുന്ന ഓരോ കാര്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അച്ഛനുമായുള്ള ബന്ധത്തെ കുറിച്ചും ധ്യാൻ നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ധ്യാനിനോട് പുറമെ സ്നേഹം അധികം പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും, അവസാന നാളുകളിൽ അദ്ദേഹം ധ്യാനിനോട് കൂടുതൽ ചേർന്നു നിന്നു.
ഇന്ന് രാവിലെ രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അതുല്യനടന്‍റെ അന്ത്യം. വിവിധ രോഗങ്ങളെത്തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
സിനിമ-രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖർ കൊച്ചിയിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി. രാജീവ്, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് തുടങ്ങിയവർ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. നടൻ മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പം വസതിയിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
advertisement
ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
