ആളുകളുടെ പേര് അറിയണം എന്നായിരുന്നില്ല ആവശ്യപ്പെട്ടിരുന്നത്. നിർദ്ദേശങ്ങൾക്കപ്പുറം നിഗമനങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർനടപടികളിലേക്ക് പോകണം. ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തി നടപ്പാക്കാനുള്ള ശ്രമം നടത്തും. ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നു. സ്ത്രീകളുടെ ഒരു പോരാട്ടവും എളുപ്പമല്ല. സ്ത്രീകൾക്ക് അംഗീകാരത്തോടെ ജോലിയെടുക്കാൻ ആവണം. ഇത് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് കഴിഞ്ഞതെന്നും ബീനാ പോൾ പറഞ്ഞു.
കുറെ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വായിക്കുമ്പോൾ തന്നെ ഞെട്ടൽ ഉളവാക്കുന്ന പല കാര്യങ്ങളുമാണ് റിപ്പോർട്ടിൽ ഉള്ളത്. റിപ്പോർട്ട് വായിക്കുമ്പോൾ വലിയ വേദന ആണ് ഉണ്ടാകുന്നത്. ഡബ്ല്യുസിസിയിലുള്ള ആരും ചതിച്ചിട്ടില്ല. ഓരോരുത്തരും അവരുടെ അനുഭവമാണ് പറഞ്ഞത്. ആരാണ് പറഞ്ഞത് എന്ന് അറിയില്ല. എല്ലാവരുടെ അനുഭവവും ഒരുപോലെ ആകില്ലെന്നും അവർ പറഞ്ഞു.
advertisement
ഡബ്ല്യുസിസി ഒരു ക്ലബ്ബ് അല്ല, ഒരു ആശയത്തിന് വേണ്ടിയുള്ള ഒത്തുചേരലാണ്. കൂടുതൽ ആളുകൾ ഒരുമിച്ച് നിൽക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പേർട്ട് കേരളത്തിന് പുറത്തും വലിയ ഇമ്പാക്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പോരാട്ടത്തിനിടയിൽ സംശയങ്ങളും പേടിയും ഒക്കെ ഇടയ്ക്ക് പലർക്കും ഉണ്ടായിട്ടുണ്ട്. സിനിമ ഇൻഡസ്ട്രി ഇത് പോസിറ്റീവ് ആയി ഉൾക്കൊള്ളണമെന്നും ബീന ആവശ്യപ്പെട്ടു.