എന്നാല്‍ പുറത്തുവന്നത് ആടുജീവിതം സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ അല്ലെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ ബ്ലെസി. വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഏജന്‍റ്മാര്‍ക്ക് കാണുന്നതിന് വേണ്ടി കട്ട് ചെയ്ത ആടുജീവിതം സിനിമയുടെ ഭാഗങ്ങളാണ് അതെന്ന് ബ്ലെസി പറഞ്ഞു. യുഎസിലെ കാലിഫോര്‍ണിയയിലുള്ള ഡെഡ്ലൈന്‍ എന്ന പോര്‍ട്ടലിലാണ് ദൃശ്യങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.
‘പുറത്തുവന്ന ദൃശ്യങ്ങളെ ട്രെയിലറായി പരിഗണിക്കാനാവില്ല.. ശരിയായ പശ്ചാത്തലസംഗീതമോ കളര്‍ ഗ്രേഡിങ്ങോ ചെയ്യാത്തവയാണിത്. ബിസിനസ് പര്‍പ്പസിനായും വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഏജന്‍റ്മാര്‍ക്ക് കാണുന്നതിനും വേള്‍ഡ് റിലീസിനുമൊക്കെ വേണ്ടി തയാറാക്കിയതാണ് ഈ ദൃശ്യങ്ങള്‍. സാധാരണ ട്രെയിലര്‍ ഒന്നരമിനിറ്റ് ഡ്യൂറേഷന്‍ മാത്രമുള്ളവയാണ്. ഇത് മൂന്ന് മിനിറ്റോളം ഉണ്ട്. വീഡിയോ ഇത്തരത്തില്‍ പ്രചരിക്കുന്നതില്‍ അതിയായ വിഷമമുണ്ട്’- ബ്ലെസി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
advertisement
അതേസമയം, പുറത്തിറങ്ങിയ വീഡിയോക്ക് വമ്പൻ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പൃഥ്വിയുടേത് ഗംഭീര പ്രകടനമാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങൾ പൃഥ്വിയെ തേടിയെത്തുമെന്നും വീഡിയോക്ക് താഴെ ആരാധകർ കമന്റ് ചെയ്തു.സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. മലയാള സിനിമയെ രാജ്യാന്തരതലത്തിൽ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
എ.ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയും അടക്കമുലള്ള ഓസ്കാര്‍ ജേതാക്കള്‍ സിനിമയക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.കെ എസ് സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.
