എന്റെ നായകൻ വിടവാങ്ങി എന്നാണ് എം എ നിഷാദ് കുറിച്ചത്. പെൺമക്കളുളള ആയിരമായിരം മാതാപിതാക്കൾക്കുളള സന്ദേശമായിരുന്നു തന്റെ വൈരം. ശങ്കരനാരായണനിൽ താൻ കണ്ടത് മകളുടെ ഘാതകനെ കൊന്ന ഒരു കൊലപാതകിയെ അല്ല. മറിച്ച് കർമ്മം നിർവ്വഹിച്ച ഒരു യോഗിയേയാണ്. ശങ്കരനാരായണൻ എന്ന സാധാരണക്കാരന്ററെ ശബ്ദം, കരുത്ത് ഇന്ന് ചിതയിൽ എരിഞ്ഞടുങ്ങുമായിരിക്കും. പക്ഷെ മറവിയുടെ ചാരം വന്ന് എത്ര മൂടിയാലും അയാളെന്ന കനൽ,എരിഞ്ഞ് കൊണ്ടേയിരിക്കുമെന്നും കൃഷ്ണപ്രിയ എന്ന പൊന്നുമോളുടെ അടുത്ത് അദ്ദേഹം എത്തുന്നത് എന്നും അവൾക്ക് വേണ്ടി കരുതി വെച്ച വർണ്ണകടലാസിലുളള മിഠായിയും കുപ്പി വളകളുമായിട്ടാണന്നും എംഎ നിഷാദ് ഫേസ്ബുക്കിൽ കുറിച്ചു.
advertisement
എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്റ്റെ നായകൻ വിടവാങ്ങി....എങ്ങനെ എഴുതണം ഈ ചരമ കുറിപ്പെന്നെനിക്കറിയില്ല...വിങ്ങുന്ന മനസ്സുമായി ഞാൻ കുറിക്കട്ടെ...കൃഷ്ണപ്രിയ എന്ന പൊന്ന് മകൾ എന്നും ഒരു നീറുന്ന ഓർമ്മയാണ് എനിക്ക്...അപ്പോൾ ശങ്കരനാരായണൻ എന്ന ആ അച്ഛനോ,?
അതാണ്,എന്ററെ സിനിമ,''വൈരം'' പെൺമക്കളുളള ആയിരമായിരം മാതാപിതാക്കൾക്കുളള സന്ദേശമായിരുന്നു.
എന്റ്റെ വൈരം....
ഇന്നും ഈ ചിത്രം എന്ററെ നെഞ്ചോട് ചേർന്ന് നിൽക്കുന്നു...
കഥയിലെ,കഥാപാത്രങ്ങൾക്ക് ചെറിയ മാറ്റങ്ങൾ വരുത്തിയാണ് വൈരം ഞങ്ങൾ,അണിയിച്ചൊരുക്കിയത്...എന്റ്റെ,കഥക്ക് തിരക്കഥയൊരുക്കിയത് ചെറിയാൻ കല്പകവാടിയായിരുന്നു...
ശങ്കരനാരായണൻ എന്ന ശിവരാജനലേക്കുളള
പശുപതി എന്ന നടന്ററെ പകർന്നാട്ടം പേക്ഷകരലിലേക്കെത്തിയത്,ആത്മസംതൃപ്തിയോടെയാണ് നോക്കി നിന്നത്...തിലകൻ ചേട്ടനും
ലളിത ചേച്ചിയും,സുരേഷ് ഗോപിയും,മുകേഷും,ജയസൂര്യയും,അശോകനുമെല്ലാം സിനിമയിലെ,കഥാപാത്രങ്ങൾക്ക്,ജീവനേകി.
വൈരം ഇറങ്ങിയ ശേഷം,എന്നെ കാണണമെന്ന്
മാധ്യമ സുഹൃത്ത്,കെ വി അനിലിനോട്,ശങ്കരനാരായണൻ ചേട്ടൻ ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞ് ഞാനും പശുപതിയും മഞ്ചേരിയിലെ അദ്ദേഹത്തിന്റ്റെ വീട്ടിലെത്തി..
എന്നെ,കണ്ടപ്പോൾ,അദ്ദേഹം എന്റ്റെ,ഇരു കരങ്ങളും ചേർത്ത് മുറുകെ കുറേ നേരം നോക്കി നിന്നു...
ആ കൈകളിലെ,നനവും,ഈറനണിഞ്ഞ കണ്ണുകളും,ഇന്നും, എന്റ്റെ,ഹൃദയത്തിലെ മായാത്ത നൊമ്പരമാണ്...
ശങ്കരനാരായണൻ ചേട്ടനിൽ,ഞാൻ കണ്ടത്
മകളുടെ ഘാതകനെ,കൊന്ന ഒരു കൊലപാതകിയെ അല്ല...മറിച്ച് കർമ്മം നിർവ്വഹിച്ച ഒരു യോഗിയേയാണ്...
അയാൾ നിയമം കൈയ്യിലെടുത്തതിനെ വിമർശിക്കുന്നവരുണ്ടാകാം...പക്ഷെ,എന്നെ
സംബന്ധിച്ചിടത്തോളം,അദ്ദേഹം,ഒരു നായകനാണ്..
നിയമം നോക്ക് കുത്തിയായി നിന്നപ്പോൾ
അയാൾ അയാളുടെ കർമ്മം ചെയ്തു...മോക്ഷം,നേടി...
ശങ്കരനാരായണൻ എന്ന സാധാരണക്കാരന്ററെ ശബ്ദം...കരുത്ത്....ഇന്ന് ചിതയിൽ എരിഞ്ഞടുങ്ങുമായിരിക്കും...പക്ഷെ മറവിയുടെ ചാരം വന്ന് എത്ര മൂടിയാലും...അയാളെന്ന കനൽ,എരിഞ്ഞ് കൊണ്ടേയിരിക്കും....
ശങ്കരനാരായണൻ ചേട്ടന് വിട നൽകാൻ മനസ്സ്
അനുവദിക്കുന്നില്ല...മരണം സത്യമാണ്...
കൃഷ്ണപ്രിയ എന്ന പൊന്നുമോളുടെ അടുത്ത്,അദ്ദേഹം എത്തുന്നത്...എന്നും അവൾക്ക് വേണ്ടി ആ അച്ഛൻ കരുതി വെച്ച വർണ്ണകടലാസിലുളള മിഠായിയും കുപ്പി വളകളുമായിട്ടാണ്...
സ്വസ്തി....