TRENDING:

'സത്യൻ അന്തിക്കാട് സിനിമകളിൽ ഹിച്ച്കോക്ക് പസിൽ കൊണ്ടുവന്നു, വനിത ഡിറ്റക്ടീവ് പ്രധാന കഥാപാത്രമായി', 'സൂക്ഷ്മദർശിനി' പിറന്നത് ഇങ്ങനെ

Last Updated:

ചിത്രത്തെ ഒരു ഫാമിലി മിസ്റ്ററി ത്രില്ലർ എന്ന രീതിയിൽ ഒരുക്കിയതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ എംസി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബേസിലിനേയും നസ്രിയയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ഒരുക്കിയ 'സൂക്ഷ്മദര്‍ശിനി' തിയേറ്ററുകളിൽ ഹൗസ്‍ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. റിലീസായി മൂന്നാഴ്ച പിന്നിടുമ്പോഴും കുടുംബപ്രേക്ഷകരടക്കം എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരും ചിത്രത്തിന് മികച്ച പിന്തുണയാണ് നൽകുന്നത്. വേറിട്ട രീതിയിലുള്ളൊരു ത്രില്ലർ എന്നാണ് ഏവരും ചിത്രത്തെ പുകഴ്ത്തുന്നത്. ചിത്രത്തെ ഒരു ഫാമിലി മിസ്റ്ററി ത്രില്ലർ എന്ന രീതിയിൽ ഒരുക്കിയതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ എംസി.
സൂക്ഷ്മദർശിനി
സൂക്ഷ്മദർശിനി
advertisement

'തലയണമന്ത്രം, ഗാന്ധിനഗർ സെക്കന്‍റ് സ്ട്രീറ്റ് പോലുള്ള സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള സത്യൻ അന്തിക്കാട് മിഡിൽക്ലാസ് സെറ്റിങ്ങിൽ ഒരു മിസ്റ്ററി ത്രില്ലർ പറയാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌. ഞാനൊരു ആൽഫ്രഡ്‌ ഹിച്ച്കോക്ക്‌ ആരാധകനാണ്‌. സത്യൻ അന്തിക്കാട്‌ സിനിമയുടെ രീതിയിലേക്ക്‌ ഹിച്ച്‌കോക്കിനെ കൊണ്ടുവന്നാൽ എങ്ങനെയെന്നായിരുന്നു ചിന്ത. അങ്ങനെ സത്യൻ അന്തിക്കാട്‌ സിനിമാ രീതിയിലേക്ക്‌ ഹിച്ച്‌കോക്ക്‌ പസിൽ കൊണ്ടുവരുകയും അതിലേക്ക് ഒരു വനിത ഡിറ്റക്ടീവ്‌ കഥാപാത്രം വന്നാൽ എങ്ങനെയെന്ന് നോക്കുകയുമായിരുന്നു. ഇങ്ങനെയുള്ള ആലോചനയിൽ നിന്നാണ്‌ സൂക്ഷ്‌മദർശിനി സംഭവിച്ചത്, ഇതിലൂടെ സ്ഥിരം ത്രില്ലർ സ്വഭാവത്തെ മറികടക്കാനും ചിത്രത്തിന് കഴിഞ്ഞു. സിനിമയുടെ ട്രെയ്‌ലർ ഇറങ്ങിയപ്പോൾ ഹിച്ച്‌കോക്കിന്റെ റിയർ വിൻഡോയെക്കുക്ലാസ് സെറ്റിങ്ങിലേക്ക് ഒരു മിസ്റ്ററി ത്രില്ലർ പറയാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌. ഞാനൊരു ആൽഫ്രഡ്‌ ഹിച്ച്കോക്ക്‌ ആരാധകനാണ്‌. സത്യൻ അന്തിക്കാട്‌ സിനിമയുടെ രീതിയിലേക്ക്‌ ഹിച്ച്‌കോക്കിനെ കൊണ്ടുവന്നാൽ എങ്ങനെയെന്ന്‌ ചിന്തിച്ചു. അങ്ങനെ സത്യൻ അന്തിക്കാട്‌ സിനിമാ രീതിയിലേക്ക്‌ ഹിച്ച്‌കോക്ക്‌ പസിൽ കൊണ്ടുവരുകയായിരുന്നു. അതിലേക്ക്‌ ഒരു വനിത ഡിറ്റക്ടീവ്‌ കഥാപാത്രം. ഇങ്ങനെയുള്ള ആലോചനയിൽ നിന്നാണ്‌ സൂക്ഷ്‌മദർശിനി സംഭവിക്കുന്നത്‌. ഈ അവതരണത്തിലൂടെ സ്ഥിരം ത്രില്ലർ സ്വഭാവത്തെ മറികടക്കാനും കഴിഞ്ഞു', എംസി ജിതിൻ പറയുന്നു.

advertisement

ബേസിലും നസ്രിയയും ഉള്‍പ്പെടെ ഏവരും പ്രകടനങ്ങൾ കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് സൂക്ഷ്മദർശിനിയിൽ എന്നാണ് പ്രേക്ഷകാഭിപ്രായം. ഇരുവരുടേയും വേറിട്ട മാനറിസങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ.വി.എ. പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി., വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ.ജി. വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'സത്യൻ അന്തിക്കാട് സിനിമകളിൽ ഹിച്ച്കോക്ക് പസിൽ കൊണ്ടുവന്നു, വനിത ഡിറ്റക്ടീവ് പ്രധാന കഥാപാത്രമായി', 'സൂക്ഷ്മദർശിനി' പിറന്നത് ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories