TRENDING:

ഷക്കീല പങ്കെടുക്കുന്നതില്‍ എതിര്‍പ്പ്; കോഴിക്കോട് ഒമര്‍ ലുലു ചിത്രം 'നല്ല സമയം' ട്രെയ്ലര്‍ ലോഞ്ച് ഒഴിവാക്കി

Last Updated:

ഷക്കീലയെ ഒഴിവാക്കിയാല്‍ പരിപാടി നടത്താന്‍ അനുവദിക്കാമെന്ന് മാള്‍ അധികൃതര്‍ അറിയിച്ചതായി ഒമര്‍ ലുലു പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ സിനിമ 'നല്ല സമയ'ത്തിന്‍റെ ട്രെയ്ലര്‍ ലോഞ്ച് ഒഴിവാക്കി അണിയറ പ്രവര്‍ത്തകര്‍. സിനിമാതാരം ഷക്കീലയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ച് ഇന്ന് വൈകിട്ട് 7 മണിയ്ക്ക് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താനിരുന്ന പരിപാടിയാണ് മാള്‍ അധികൃതരുടെ എതിര്‍പ്പ് മൂലം ഒഴിവാക്കിയത്.
advertisement

ഷക്കീല പങ്കെടുക്കുന്നതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞാണ് മാള്‍ അധികൃതര്‍ ട്രെയ്ലര്‍ ലോഞ്ചിന് അനുമതി നിഷേധിച്ചത്. മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമാണ് പരിപാടി നടത്താനുള്ള തയ്യാറെടുപ്പുകള്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍ ഷക്കീലയാണ് മുഖ്യാതിഥി എന്ന് അറിഞ്ഞതിന് ശേഷം മാള്‍ അധികൃതര്‍ പരിപാടി നടത്താന്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.

ഷക്കീലയെ ഒഴിവാക്കിയാല്‍ പരിപാടി നടത്താന്‍ അനുവദിക്കാമെന്ന് മാള്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ മുഖ്യാതിഥിയായി ക്ഷണിച്ച ശേഷം ഷക്കീലയെ ഒഴിവാക്കി പരിപാടി നടത്തുന്നത് ശരിയല്ലെന്ന കാരണത്താല്‍ ഇന്ന് കോഴിക്കോട് നടത്താന്‍ ഇരുന്ന ട്രെയ്ലര്‍ ലോഞ്ച് ഒഴിവാക്കുകയാണെന്ന് ഒമര്‍ ലുലു ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.

advertisement

നടി ഷക്കീലയും ഒമര്‍ ലുലുവിനൊപ്പം വീഡിയോയിലുണ്ടായിരുന്നു. തനിക്ക് ഇത് ആദ്യത്തെ അനുഭവമല്ലെന്നും കാലങ്ങളായി തനിക്ക് നേരെ നടക്കുന്നതാണ് ഇതെന്നും ഷക്കീല പറഞ്ഞു. കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. ഇപ്പോഴുണ്ടായ ഈ സംഭവം തന്നെ വേദനിപ്പിച്ചെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് നടക്കാനിരുന്ന പരിപാടി ഒഴിവാക്കിയതില്‍ എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്ന് ഒമര്‍ ലുലു പറഞ്ഞു.

advertisement

ഇര്‍ഷാദ്  നായകനായെത്തുന്ന നല്ല സമയത്തില്‍ വിജീഷ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ചു പുതുമുഖങ്ങള്‍ നായികമാരായെത്തുന്ന നല്ല സമയത്തില്‍ ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരും അണിനിരക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നവാഗതനായ കലന്തൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ്. സിനു സിദ്ദാര്‍ത് ക്യാമറയും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ പി ആര്‍ ഓ പ്രതീഷും കാസ്റ്റിംഗ് വിശാഖുമാണ്‌. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കേറ്റ് നല്‍കിയ ചിത്രം നവംബര്‍ 25ന് റിലീസ് ചെയ്യും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ഷക്കീല പങ്കെടുക്കുന്നതില്‍ എതിര്‍പ്പ്; കോഴിക്കോട് ഒമര്‍ ലുലു ചിത്രം 'നല്ല സമയം' ട്രെയ്ലര്‍ ലോഞ്ച് ഒഴിവാക്കി
Open in App
Home
Video
Impact Shorts
Web Stories