വാർത്തകൾ സത്യമെങ്കിൽ ശങ്കറും വിക്രവും ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്. മുമ്പ് അന്യൻ, ഐ എന്നീ സിനിമകൾക്കായാണ് ഇരുവരും കൈ കൊടുത്തത്. ശങ്കറിനൊപ്പമുള്ള സൂര്യയുടെ ആദ്യ ചിത്രം കൂടിയാകും ഇത്. തമിഴിലെ ഏറ്റവും പ്രശസ്തമായ നോവലുകളിൽ ഒന്നാണ് എസ് വെങ്കടേശൻ എഴുതിയ 'വീരയുഗ നായകൻ വേൽപ്പാരി'. ഇതിന്റെ അവകാശം ശങ്കർ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, താൻ പകർപ്പവകാശം നേടിയ നോവലിന്‍റെ ആശയം പുറത്തിറങ്ങാനിരിക്കുന്ന ഒരു സിനിമയുടെ ട്രെയിലറിൽ കണ്ടെന്ന് ആരോപിച്ച് ശങ്കർ രംഗത്ത് വന്നിരുന്നു. ഇത് ഏറെ വേദനാജനകവും അസ്വസ്ഥതപ്പെടുത്തുന്നതുമാണെന്നും, ദയവായി സിനിമകളിലും വെബ് സീരീസുകളിലും തുടങ്ങി ഒരു മാധ്യമത്തിലും ഈ നോവലിലെ രംഗങ്ങൾ ഉപയോഗിക്കരുത് എന്നായിരുന്നു ശങ്കർ പറഞ്ഞത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
September 27, 2024 2:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
21 വർഷത്തിന് ശേഷം വരുന്നു സൂര്യ-വിക്രം കോംബോ ; ഒന്നിക്കുന്നത് ശങ്കർ ചിത്രത്തിൽ