തന്റെ സാങ്കേതിക പ്രവർത്തകരുടെ പ്രയ്തനം അംഗീകരിക്കപ്പെടണമെന്ന ആഗ്രഹമാണ് തനിക്കുണ്ടായിരുന്നതെന്നും നടി അദാ ശർമ്മയ്ക്കും പുരസ്കാരം ലഭിച്ചിരുന്നെങ്കിൽ കൂടുതൽ സന്തോഷിക്കുമായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരു സിനിമ ഇറങ്ങി 2 വർഷത്തിന് ശേഷവും ഇത്രയധികം ചർച്ചചെയ്യപ്പെടുന്നത് സാങ്കേതികമായി മികച്ചതായതിനാലാണ്. അതിനാലാണ്, സാങ്കേതിക പ്രവർത്തകർക്ക് അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചത്. സിനിമയുടെ എഴുത്തുകാരനും, മേക്കപ്പ് ആർട്ടിസ്റ്റിനും അവാർഡ് ലഭിക്കാത്തതിൽ വിഷമമുണ്ടെന്നുമാണ് സുദീപ്തോ സെൻ പറയുന്നത്.
ഈ സിനിമയിലൂടെ തനിക്ക് ലഭിച്ച അംഗീകാരങ്ങളിൽ സന്തുഷ്ടനാണെന്നും സുദീപ്തോ സെൻ വ്യക്തമാക്കി. ഒരു സാധാരണ കുടുംബത്തിൽ നിന്നും സിനിമയിലെത്തി 20-25 വർഷം കഷ്ടപ്പെട്ടതിന് ശേഷമാണ് തനിക്ക് സിനിമയിൽ നിന്നും അംഗീകാരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
advertisement
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സംവിധായകൻ, മികച്ച ഛായാഗ്രഹണം എന്നീ രണ്ട് വിഭാഗങ്ങളിലാണ് ദി കേരളാ സ്റ്റോറി പുരസ്കാരങ്ങൾ നേടിയത്.