നാലാം വയസ്സിലാണ് തരുണി വിനയൻ സംവിധാനം ചെയ്ത 'വെള്ളിനക്ഷത്രം' എന്ന ഹൊറർ-കോമഡി ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നത്. ചിത്രത്തിലെ "കുക്കുറു കുക്കുകുറുക്കൻ" എന്ന ഗാനം ഇന്നും കുട്ടികൾക്കിടയിൽ തരംഗമാണ്. അതേ വർഷം തന്നെ വിനയന്റെ 'സത്യം' എന്ന ചിത്രത്തിലും തരുണി പൃഥ്വിരാജിന്റെ മകളായി വേഷമിട്ടു. അമിതാഭ് ബച്ചനൊപ്പം 'പാ' എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ച തരുണി, കരിഷ്മ കപൂറിനൊപ്പം രസ്നയുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് 'രസ്ന ഗേൾ' എന്ന പേരിൽ ഇന്ത്യയൊട്ടാകെ പ്രശസ്തയായത്.
advertisement
2012 മേയ് 14-ന് തന്റെ പതിനാലാം ജന്മദിനത്തിലാണ് തരുണിയെയും അമ്മ ഗീതയെയും മരണം തട്ടിയെടുത്തത്. നേപ്പാളിലെ പൊഖാറയിൽ വെച്ചുണ്ടായ അഗ്നി എയർ വിമാനാപകടത്തിലാണ് ഇരുവർക്കും ജീവൻ നഷ്ടപ്പെട്ടത്. തമിഴ് ചിത്രം 'വെട്രി സെൽവൻ' ആണ് തരുണി അവസാനമായി അഭിനയിച്ച ചിത്രം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 16, 2026 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'വെള്ളിനക്ഷത്രത്തിലെ അത്ഭുത ബാലിക'; തരുണിയെ ഓര്‍മിച്ച് സംവിധായകന്‍ വിനയന്‍
