TRENDING:

2023ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് ജേതാവ് കീരവാണി; മലയാളിയുടെ പ്രിയപ്പെട്ട മരഗതമണി

Last Updated:

സൂര്യമാനസം, നീലഗിരി, ദേവരാഗം എന്നീ മലയാള ചിത്രങ്ങൾക്ക് ഈണമായത് കീരവാണിയുടെ സംഗീതമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗോൾഡൻ ഗ്ലോബ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആര്‍ മാറി കഴിഞ്ഞു. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമാണ് ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ലഭിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് സംഗീതം നല്‍കിയത്.
advertisement

ആരാണ് എം.എം കീരവാണി

തമിഴിലെ പ്രശസ്ത സംഗീത സംവിധായകനാണ് എം എം കീരവാണി. എന്നാൽ മലയാളികൾക്കും ഏറെ പ്രിയങ്കരനാണ് ഇദ്ദേഹം. സൂര്യമാനസം, നീലഗിരി, ദേവരാഗം എന്നീ മലയാള ചിത്രങ്ങൾക്ക് ഈണമായത് കീരവാണിയുടെ സംഗീതമാണ്. എസ് പി ബാലസുബ്രഹ്മണ്യം, കെ. എസ് ചിത്ര എന്നിവരുടെ സ്വരമാണ് കീരവാണി തന്റെ ഈണങ്ങളില്‍ ഏറ്റവുമധികം ഉപയോഗിച്ചതെന്നാണ് മറ്റൊരു പ്രേത്യകത.

അതുപോലെ എസ് എസ് രാജമൗലിയെന്ന അനന്തിരവന്റെ ചിത്രങ്ങളിലെല്ലാം ഈണമിട്ടതും കീരവാണി തന്നെയാണ്. 1961 ജൂലൈ നാലിന് ആന്ധ്രാപ്രദേശിലെ കൊവ്വൂരിൽ ജനിച്ച അദ്ദേഹം,  1990ല്‍ കല്‍ക്കിയെന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്നു. എന്നാല്‍ അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ മനസു മമത എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് കീരവാണി ശ്രദ്ധ നേടുന്നത്.

advertisement

Also read- Golden Globes 2023 | ചരിത്രം കുറിച്ച് RRR ‘നാട്ടു നാട്ടു’ മികച്ച ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം

തൊട്ടടുത്ത വര്‍ഷം രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ക്ഷണാ ക്ഷമം എന്ന ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് ചലച്ചിത്രരംഗത്ത് കീരവാണി സജീവമായി. വിവിധ ഭാഷകളിലായി 220ഓളം ചിത്രങ്ങൾക്കു കീരവാണി ഈണമിട്ടു.  90കളിൽ തെലുങ്ക് സംഗീതജ്ഞൻ കെ ചക്രവർത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീർക്കുകയായിരുന്നു.

advertisement

ക്രിമിനൽ, ജിസം, സായ, സുർ, മഗധീര, സംഗീതപ്രേമികൾ ആഘോഷിച്ച ഈണങ്ങൾ.  61ആം വയസ്സിലും മാറുന്ന ട്രെൻഡുകൾക്കൊപ്പം വിസ്മയമായി കീരവാണി യാത്ര തുടരുകയാണ്. എആർ റഹ്മാന് ശേഷം ഗോൾഡൺ ഗ്ലോബ് വീണ്ടും രാജ്യത്തെത്തുമ്പോൾ ഇന്ത്യൻ സിനിമാസംഗീതവും ആദരിക്കപ്പെടുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
2023ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് ജേതാവ് കീരവാണി; മലയാളിയുടെ പ്രിയപ്പെട്ട മരഗതമണി
Open in App
Home
Video
Impact Shorts
Web Stories