രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, ആദ്യമായി ഒരു സിനിമ ഓസ്കാറിനയക്കാൻ സാധിക്കുന്നത് തങ്ങളുടെ സിനിമാ മേഖലയ്ക്ക് വലിയൊരു ഉണർവ് നൽകുമെന്ന് പപ്പുവ ന്യൂ ഗിനിയുടെ ടൂറിസം-കൾച്ചറൽ മന്ത്രി ബെൽഡൺ നോർമൻ നമഹ് പറഞ്ഞു.
പപ്പുവ ന്യൂ ഗിനിയൻ കമ്പനിയായ നാഫയും, ഇന്ത്യൻ നിർമ്മാതാക്കളായ അക്ഷയ് കുമാർ പരിജ, പാ രഞ്ജിത്ത്, പ്രകാശ് ബാരെ എന്നിവരും ചേർന്നാണ് ഈ സിനിമ നിർമ്മിച്ചത്. സിനിമ പൂർണ്ണമായും ചിത്രീകരിച്ചത് പപ്പുവ ന്യൂ ഗിനിയിലാണ്. പപ്പുവ ന്യൂ ഗിനിയൻ ഭാഷയായ ടോക് പിസിനൊപ്പം ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളും ചിത്രത്തിലുണ്ട്. പ്രധാന കഥാപാത്രമായ 'പപ്പ ബുക്ക'യെ അവതരിപ്പിക്കുന്നത് പപ്പുവ ന്യൂ ഗിനിയിലെ ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള 85-കാരനായ സിനെ ബൊബോറോയാണ്. ഇന്ത്യയിൽ നിന്ന് പ്രശസ്ത ബംഗാളി നടി റിതാഭാരി ചക്രബർത്തി, മലയാള നടൻ പ്രകാശ് ബാരെ എന്നിവരും ചിത്രത്തിലുണ്ട്. മൂന്നു തവണ ഗ്രാമി അവാർഡ് നേടിയ റിക്കി കേജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
advertisement