TRENDING:

ലോക ചാപ്റ്റർ 2ൽ ദുൽഖറും ടൊവിനോയും; പ്രഖ്യാപനവുമായി അണിയറക്കാർ

Last Updated:

ടൊവിനോ തോമസ് ചാത്തൻ മൈക്കിൾ എന്ന കഥാപാത്രമായി, ഒടിയനായി ദുൽഖർ സൽമാനും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കല്യാണി പ്രിയദർശന്റെയും കൂട്ടരുടെയും മിന്നും പ്രകടനത്തോടെ കോടി ക്ളബ്ബുകളെ തിരുത്തിയെഴുതിച്ച ലോക ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം വരുന്നു. രണ്ടാം ഭാഗത്തിൽ പ്രധാനികൾ ദുൽഖറും ടൊവിനോയുമാണ്. മൈക്കിളും ചാർളിയും അവതരിച്ചിരിക്കുന്നു എന്ന ക്യാപ്‌ഷനുമായി പ്രഖ്യാപന പോസ്റ്റർ പുറത്തുറങ്ങി. ആദ്യഭാഗത്തിൽ ഇരുവർക്കും അതിഥിവേഷങ്ങളായിരുന്നു.
ലോക ചാപ്റ്റർ 2
ലോക ചാപ്റ്റർ 2
advertisement

ലോക ചാപ്റ്റർ 2 ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട്, വേഫെറർ ഫിലിംസ് ഒരു പ്രത്യേക വീഡിയോ പുറത്തിറക്കി. ടൊവിനോ തോമസ് ചാത്തൻ മൈക്കിൾ എന്ന കഥാപാത്രമായി സിനിമയിൽ അഭിനയിക്കുമെന്നും, പതിവ് വികൃതി സ്വഭാവമായിരിക്കും ഈ കഥാപാത്രത്തിനെന്നും വീഡിയോ സ്ഥിരീകരിക്കുന്നു. ചാർലി എന്ന ഒടിയനായി ദുൽഖർ സൽമാനും അഭിനയിക്കുന്ന വീഡിയോ കണ്ടു നോക്കൂ. ടൊവിനോയും ദുൽഖറും കൂടിയുള്ള സംഭാഷണമാണ് വീഡിയോയുടെ ഉള്ളടക്കം.

advertisement

അഞ്ചാം ആഴ്ചയും 275 സ്‌ക്രീനിൽ നിറഞ്ഞു പ്രദർശിപ്പിക്കുന്ന 'ലോക ചാപ്റ്റർ 1: ചന്ദ്ര' ഇതിനകം 275 കോടി കടക്കുകയും 300 കോടിയിലേക്ക് അടുക്കുകയും ചെയ്യുന്ന ആഘോഷത്തിനിടയിലാണ് പുതിയ സിനിമയുടെ വിവരം ആരാധകരിലേക്ക് എത്തിയത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ രണ്ടു കാമിയോ റോളുകളിൽ എത്തിയവരാണ് ടോവിനോയും ദുൽഖർ സൽമാനും. ചാത്തനായും ചാർളിയായും നിറഞ്ഞാടിയ ഇരുവരും ആരാധകർ കാത്തിരുന്ന വിവരം വീഡിയോ വഴി അറിയിക്കുകയായിരുന്നു.

മലയാളത്തിലെ മറ്റു ഓൾ ടൈം ടോപ് ഗ്രോസ്സർ ചിത്രങ്ങളേക്കാൾ വമ്പൻ മാർജിനിൽ ലീഡ് നേടിയാണ് ബോക്സ് ഓഫീസിൽ മുന്നേറിയാണ് 'ലോക' മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി പാൻ ഇന്ത്യൻ ഹിറ്റ് കൂടി ആണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് 'ലോക'. കേരളത്തിന്റെ പുരാണങ്ങളിലെയും കെട്ടുകഥകളിലെയും ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

advertisement

Summary: Following the landmark success of Kalyani Priyadarshan movie 'Lokah: Chapter 1: Chandra', the makers have announced the second from the franchise. The second outing is helmed by Dulquer Salmaan and Tovino Thomas

മലയാളം വാർത്തകൾ/ വാർത്ത/Film/
ലോക ചാപ്റ്റർ 2ൽ ദുൽഖറും ടൊവിനോയും; പ്രഖ്യാപനവുമായി അണിയറക്കാർ
Open in App
Home
Video
Impact Shorts
Web Stories