കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ കഥാപാത്രങ്ങളെ വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ മോഷൻ പോസ്റ്ററിനും ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ അഭിനന്ദന പ്രവാഹമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. സോഷ്യൽ മീഡിയയിലെ വിവിധ ഫ്ലാറ്റ് ഫോമുകളിൽ നിന്നായി 8 മില്യൺ ആളുകൾക്കപ്പുറമാണ് മോഷൻ പോസ്റ്ററിന്റെ ഇതുവരെയുള്ള കാഴ്ചക്കാരുടെ എണ്ണം.
ജൂൺ 28 ന് വൈകുന്നേരം 6 മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്‍റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. ഷാൻ റഹ്മാനും ജേക്സ് ബിജോയും ചേർന്നാണ് ഗാനങ്ങൾ ഒരുക്കുന്നത്. പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വട ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
ഛായാഗ്രഹണം:നിമീഷ് രവി, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ: ശ്യാം ശശിധരൻ, ആക്ഷൻ : രാജശേഖർ, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വേഫേറെർ ഫിലിംസ്, പി ആർ ഓ പ്രതീഷ് ശേഖർ.