TRENDING:

കിംഗ് ഓഫ് കൊത്തക്ക് ശേഷം ദുൽഖർ സൽമാൻ-ടിനു പാപ്പച്ചൻ ബിഗ് ബഡ്ജറ്റ് ചിത്രം; ഷൂട്ടിംഗ് അടുത്തവർഷം തുടങ്ങും

Last Updated:

പ്രേക്ഷകരുടെ പ്രിയ താരം ദുൽഖർ സൽമാന്റെ പുതിയ ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസ് പ്രഖ്യാപിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രേക്ഷകരുടെ പ്രിയ താരം ദുൽഖർ സൽമാന്റെ പുതിയ ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസ് പ്രഖ്യാപിച്ചു. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖറും ഹിറ്റ് മലയാള ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ ടിനു പാപ്പച്ചനും ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം അടുത്തവർഷം ഷൂട്ടിംഗ് ആരംഭിക്കും. അതേസമയം, ദുൽഖർ സൽമാൻ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കിംഗ് ഓഫ് കൊത്ത ഓണത്തിനാണ് റിലീസ് ചെയ്യുന്നത്.
advertisement

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം -നിമീഷ് രവി, സ്ക്രിപ്റ്റ് -അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ -ശ്യാം ശശിധരൻ, മേക്കപ്പ് -റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം -പ്രവീൺ വർമ്മ, സ്റ്റിൽ -ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ എന്നിവരാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
കിംഗ് ഓഫ് കൊത്തക്ക് ശേഷം ദുൽഖർ സൽമാൻ-ടിനു പാപ്പച്ചൻ ബിഗ് ബഡ്ജറ്റ് ചിത്രം; ഷൂട്ടിംഗ് അടുത്തവർഷം തുടങ്ങും
Open in App
Home
Video
Impact Shorts
Web Stories