‘പീപ്പിള്‍ ഓഫ് കൊത്ത’ എന്ന വീഡിയോയില്‍ സിനിമയിലെ ഒരോ താരങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. പാ രഞ്ജിത്തിന്‍റെ സരപ്പെട്ട പരമ്പര ചിത്രത്തിലെ ഡാന്‍സിംഗ് റോസ് എന്ന വേഷത്തിനെ അവതരിപ്പിച്ച ഷബീര്‍ ചിത്രത്തില്‍ കണ്ണന്‍ എന്ന വേഷത്തിലാണ് എത്തുന്നത്. തമിഴ് താരം പ്രസന്ന ഷാഹുല്‍ ഹസന്‍ എന്ന റോളില്‍ എത്തുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി താര എന്ന വേഷത്തിലാണ്.
മഞ്ജു എന്ന വേഷത്തിലാണ് നൈല ഉഷ എത്തുന്നത്. രഞ്ജിത്ത് എന്ന വേഷത്തില്‍ ചെമ്പന്‍ വിനോദ് എത്തുന്നു. ഗോകുല്‍ സുരേഷ് ടോണി എന്ന വേഷത്തില്‍ എത്തുമ്പോള്‍ ഷമ്മി തിലകന്‍ രവി എന്ന വേഷത്തില്‍ എത്തുന്നു. ശാന്തി കൃഷ്ണ അടക്കമുള്ളവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അവസാനമാണ് കിംഗ് ഓഫ് കൊത്തയായി ദുല്‍ഖറിനെ കാണിക്കുന്നത്.
advertisement
ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് നേരത്തെ ട്വിറ്ററിലൂടെ ദുല്‍ഖര്‍ ആരാധകന് മറുപടി നല്‍കിയിരുന്നു. ‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എത്ര തവണ പരിക്കേറ്റു എന്നതായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഏറ്റവും ശാരീരിക വെല്ലുവിളികൾ നിറഞ്ഞ സിനിമയാണ് ഇതെന്ന് തല്‍ക്കാലം പറയാം എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത.