കങ്കണ റണൗട്ട് സംവിധാനം ചെയ്ത് ചിത്രത്തിൽ പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നതും താരം തന്നെയാണ്.1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച സിനിമയാണ് എമർജൻസി. കങ്കണയുടെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്. സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്ന പരാതിയെ തുടർന്ന് സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് ആദ്യം നിഷേധിച്ചിരുന്നു. പിന്നീട് സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ് ഇപ്പോൾ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 'യുഎ' സർട്ടിഫിക്കേഷന്‍ ആണ് സിനിമക്ക് ലഭിച്ചിരിക്കുന്നത്. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, അന്തരിച്ച സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിൽ കങ്കണയ്ക്കൊപ്പം അഭിനയിക്കുന്നത്. സീ സ്റ്റുഡിയോസും കങ്കണയുടെ മണികർണിക ഫിലിംസും ചേർന്നാണ് എമർജൻസി നിർമിച്ചിരിക്കുന്നത്. മലയാളി താരമായ വിശാഖ് നായരുടെ പ്രകടനത്തിനും നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്.
advertisement